തിരുവവന്തപുരം : ലക്ഷദ്വീപ് വിഷയത്തില്‍ നിയമസഭ പൊതു പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ പ്രശ്നങ്ങളില്‍ സംസ്ഥാനത്തെല്ലാവര്‍ക്കും കടുത്ത വികാരമാണുള്ളത്. ദ്വീപ് നിവാസികള്‍ നമ്മുടെ സഹോദരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലക്ഷദ്വീപുകാര്‍ സഹോദരങ്ങള്‍';നിയമസഭ പൊതു പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി - ലക്ഷദ്വീപ് വിഷയത്തില്‍ നിയമസഭ പൊതു പ്രമേയം
ലക്ഷദ്വീപ് വിഷയത്തില്‍ സംസ്ഥാനത്തെല്ലാവര്‍ക്കും കടുത്ത വികാരമാണുള്ളതെന്നും, അവര്‍ നമ്മുടെ സഹോദരങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കൂടുതൽ വായനയ്ക്ക്:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ തീരുമാനങ്ങളെ ന്യായീകരിച്ച് കലക്ടർ
ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഇവിടെ പുതുതായി അവതരിപ്പിച്ച നിയമങ്ങള്‍ ജനങ്ങളുടെ ഭാവിയെ കരുതിയാണെന്നായിരുന്നു ലക്ഷദ്വീപ് കലക്ടര്‍ അസ്കര്‍ അലിയുടെ പ്രതികരണം. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.