തിരുവനന്തപുരം: കുട്ടനാട് സീറ്റിന്‍റെ കാര്യത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് ജോസ് കെ മാണി. തങ്ങളുടെ നിലപാട് നേരത്തെ തന്നെ കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതാധികാര സമിതിയും ഇതേ തീരുമാനമാണ് എടുത്തതെന്നും ജോസ് കെ മാണി തിരുവനന്തപുരത്ത് പറഞ്ഞു.
കുട്ടനാട് സീറ്റ്; നിലപാട് മാറ്റില്ലെന്ന് ജോസ് കെ മാണി - ജോസ് കെ മാണി
കഴിഞ്ഞ ദിവസം ചേർന്ന ഉന്നതാധികാര സമിതിയും ഇതേ തീരുമാനമാണ് എടുത്തതെന്നും ജോസ് കെ മാണി തിരുവനന്തപുരത്ത് പറഞ്ഞു.
കുട്ടനാട് സീറ്റ്; നിലപാട് മാറ്റില്ലെന്ന് ജോസ് കെ മാണി
കുട്ടനാട് സീറ്റിന്‍റെ കാര്യം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഏകോപന സമിതി ചേരുന്നതിനിടെയാണ് ജോസ് കെ മാണി സീറ്റിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയത്. കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് പകരം മറ്റൊരു സീറ്റെന്ന തീരുമാനത്തോട് പി.ജെ ജോസഫ് പക്ഷം അനുകൂല സമീപനമാണ് സ്വീകരിക്കുന്നതെങ്കിലും ജോസ് വിഭാഗത്തിന്‍റെ എതിർപ്പാണ് തീരുമാനം വൈകിപ്പിക്കുന്നത്.