തിരുവനന്തപുരം: കുട്ടനാട് സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുഡിഎഫിൽ പ്രതിസന്ധി തുടരുന്നു. സീറ്റ് തങ്ങളുടേതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേരള കോൺഗ്രസ് ജോസഫ്-ജോസ് വിഭാഗങ്ങൾ. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാമെന്ന നിർദേശം ഇരുപക്ഷവും തളളി. പതിനാറാം തിയതി ചേരുന്ന യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു.
കുട്ടനാട് സീറ്റ് തർക്കം; യുഡിഎഫിൽ പ്രതിസന്ധി തുടരുന്നു
സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാമെന്ന നിർദേശം ഇരുപക്ഷവും തളളി.
കുട്ടനാട് സീറ്റ്
കുട്ടനാട്ടിൽ ആര് മത്സരിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമുള്ള നേതാക്കളുടെ പ്രതികരണം. എന്നാൽ ഇരു വിഭാഗങ്ങളും സീറ്റിൽ അവകാശവാദം കടുപ്പിച്ചതോടെ ഇന്നത്തെ ചർച്ചയും വഴിമുട്ടി.