തിരുവനന്തപുരം:മ്യൂസിയം, കുറവന്‍കോണം അതിക്രമങ്ങളിലെ പ്രതി സന്തോഷ് ഇരുസ്ഥലങ്ങളിലും എത്തിയത് സ്റ്റേറ്റ് കാറില്‍. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്‍റെ പേഴ്സണല്‍ സ്റ്റാഫിന്‍റെ ഡ്രൈവറാണ് ഇയാള്‍.
മ്യൂസിയത്തിലും കുറവന്‍കോണത്തും സന്തോഷ് ആക്രമണത്തിന് എത്തിയത് സർക്കാർ വാഹനത്തില്‍ - kuravankonam
ശാസ്‌തമംഗലത്ത് അടക്കം പല വീടുകളിൽ രാത്രികാലങ്ങളിൽ അക്രമം നടന്നതായി പരാതി ഉണ്ട്. ഇതിന് പിന്നിലും സന്തോഷാണോയെന്ന് പരിശോധിക്കുകയാണ് പൊലീസ്
കുറവൻകോണം അതിക്രമം: പ്രതി സന്തോഷ് ആക്രമണങ്ങൾക്ക് എത്തിയിരുന്നത് സർക്കാർ വാഹനത്തിൽ
ഒക്ടോബര്‍ 26നാണ് മ്യൂസിയം വളപ്പില്‍ നടക്കാനിറങ്ങിയ വനിത ഡോക്ടർക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതും പിന്നാലെ കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയതും. കുറവൻകോണത്തെ വീട്ടിൽ രണ്ടാം ദിവസം സ്വന്തം സ്‌കൂട്ടറിലും എത്തിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശാസ്‌തമംഗലത്ത് അടക്കം പല വീടുകളിൽ രാത്രികാലങ്ങളിൽ അക്രമം നടന്നതായി പരാതി ഉണ്ട്. ഇതിന് പിന്നിലും സന്തോഷാണോയെന്ന് പരിശോധിക്കുകയാണ് പൊലീസ്. ഇതിനായി സന്തോഷിനെ വിശദമായി ചോദ്യം ചെയ്യും.
Last Updated : Nov 2, 2022, 2:31 PM IST