വിശുദ്ധ ഗ്രന്ഥത്തെ പടച്ചട്ടയാക്കുന്നത് അവസാനിപ്പിക്കണം; പികെ കുഞ്ഞാലിക്കുട്ടി - kunjalikutty aganist CPM
ശബരിമലയില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയത് പോലെയാണ് ഇപ്പോൾ ഖുർആനെ ഇടതുപക്ഷം മുതലെടുക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: അഴിമതി മൂടി വെയ്ക്കാൻ വിശുദ്ധ ഗ്രന്ഥത്തെ പടച്ചട്ടയക്കുന്നത് ഇടതുപക്ഷം അവസാനിപ്പിക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ശബരിമലയില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയത് പോലെയാണ് ഇന്ന് ഖുർആനെ മുതലെടുക്കുന്നത്. സർക്കാരും ഇടതുപക്ഷവും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി. അവർ വിശ്വാസികളോട് മാപ്പ് പറയണം. ആരോപണങ്ങൾക്ക് ജനാധിപത്യ മര്യാദ അനുസരിച്ച് മറുപടി പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
Last Updated : Sep 20, 2020, 12:42 PM IST
TAGGED:
വിശ്വാസികളോട് മാപ്പ് പറയണം