കേരളം

kerala

'തെറ്റിക്കുക എന്നതായിരുന്നു ഈ ഡാൻസിന്‍റെ ശരി': വൈറല്‍ ഡാന്‍സിനെ കുറിച്ച് മനസുതുറന്ന് കുഞ്ചാക്കോ ബോബന്‍

By

Published : Aug 7, 2022, 9:31 PM IST

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ ഗാന രംഗത്തില്‍ കുഞ്ചാക്കോ ബോബന്‍റെ നൃത്തമാണ് വൈറലായത്.

തെറ്റിക്കുക എന്നതായിരുന്നു ഈ ഡാൻസിന്‍റെ കറക്ട്; 'ദേവദൂതർ പാടി' വൈറല്‍ ഡാന്‍സിനെ കുറിച്ച് മനസുതുറന്ന് കുഞ്ചാക്കോ ബോബന്‍
തെറ്റിക്കുക എന്നതായിരുന്നു ഈ ഡാൻസിന്‍റെ കറക്ട്; 'ദേവദൂതർ പാടി' വൈറല്‍ ഡാന്‍സിനെ കുറിച്ച് മനസുതുറന്ന് കുഞ്ചാക്കോ ബോബന്‍

തിരുവനന്തപുരം:37 വർഷം മുമ്പ് ഇറങ്ങിയ 'കാതോടു കാതോരം' എന്ന സിനിമയിലെ 'ദേവദൂതർ പാടി' എന്ന ഗാനം വീണ്ടും വൈറലായിരിക്കുകയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെയാണ് മലയാളികൾ ഈ ഗാനം വീണ്ടും നെഞ്ചിലേറ്റിയത്.

ദേവദൂതർ പാടി വൈറല്‍ ഡാന്‍സിനെ കുറിച്ച് മനസുതുറന്ന് കുഞ്ചാക്കോ ബോബന്‍

പ്രേക്ഷകർ ഏറ്റെടുത്ത ഹിറ്റ് ഗാനത്തിന്‍റെ പിന്നാമ്പുറ വിശേഷങ്ങൾ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചു. 'ന്നാ താൻ കേസ് കൊട്' കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. അതിന്‍റെ ഗുണം സിനിമയ്ക്കുണ്ടാകും. വർഷങ്ങളായി മനസിൽ പതിഞ്ഞ ഗാനത്തിന് താളം തെറ്റിച്ച് നൃത്തം ചെയ്യുക വളരെ ബുദ്ധിമുട്ടായിരുന്നു.

ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് തന്നെ സംവിധായകൻ കഥാപാത്രത്തെ കുറിച്ചൊരു റഫറൻസ് നൽകിയിരുന്നു. ആൾക്കൂട്ടത്തിനിടയിൽ സ്വന്തമായൊരു സ്പേയ്‌സ്‌ ഉണ്ടാക്കി ഡാൻസ് കളിക്കുന്നു. എല്ലാം താളം തെറ്റിയ സ്റ്റെപ്പുകളായിരിക്കും. ഇത്തരത്തിൽ ആൾക്കൂട്ടത്തിനിടയിൽ ഡാൻസ് കളിക്കുന്നൊരാളുടെ റഫറൻസ് എനിക്ക് സംവിധായകൻ രതീഷ് തന്നിരുന്നു.

കൊറിയോ​ഗ്രാഫർ വേണമോന്ന് ചോദിച്ചു. എന്നാൽ കൊറിയോ​ഗ്രാഫി ഇല്ലാതെ നമുക്ക് ചെയ്ത് നോക്കാമെന്ന് ഞാന്‍ പറഞ്ഞു. ഷോട്ട് റെഡിയായപ്പോൾ കണ്ണും പൂട്ടിപ്പിടിച്ചങ്ങ് ചെയ്യുകയായിരുന്നു. തെറ്റിക്കുക എന്നതായിരുന്നു ഈ ഡാൻസിന്‍റെ കറക്ട്. അപ്പോഴുള്ള തോന്നലിലാണ് ആ സ്റ്റെപ്പുകൾ ചെയ്തത്.' കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Also Read: 'നടിയോടൊപ്പം എന്നതിലുപരി സത്യത്തിനൊപ്പം'; നടിയെ ആക്രമിച്ച കേസിൽ പ്രതികരിച്ച് കുഞ്ചാക്കോ ബോബൻ

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് താരം അനുഭവം പങ്കുവെച്ചത്. ഗായകൻ ബിജു നാരായണൻ വൈറൽ ഗാനവും ആലപിച്ചു. ചിത്രത്തിലെ നായിക ഗായത്രി ശങ്കർ, സംവിധായകൻ രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ, നിർമാതാവ് സന്തോഷ് ടി. കുരുവിള, ഗായകൻ ബിജു നാരായണൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ബേസിൽ ജോസഫ്, ഉണ്ണിമായ പ്രസാദ് എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം രാകേഷ് ഹരിദാസ്, ചിത്ര സംയോജനം മനോജ് കണ്ണോത്ത്. എസ്.ടി.കെ. ഫ്രെയിംസിന്‍റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളിൽ കുഞ്ചാക്കോ ബോബൻ സഹനിർമാണവും നിർവഹിക്കുന്ന ചിത്രമാണിത്.

ABOUT THE AUTHOR

...view details