തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തീരുമാനം പാര്‍ട്ടി അനുസരിക്കും. സംസ്ഥാന അധ്യക്ഷന്‍ ആരാകുമെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയില്ല. അതുമായി ബന്ധപ്പെട്ട് താൻ ആരെയും ആഗ്രഹം അറിയിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു.
സംസ്ഥാന അധ്യക്ഷന്‍ ആരാകുമെന്നതില്‍ ആശങ്കയില്ല:കുമ്മനം രാജശേഖരന്‍ - latest kummanam rajashekharan news
വട്ടിയൂർക്കാവിലേത് വലിയ പരാജയമാണ്. തോൽവി നിസാരമായി കാണുന്നില്ല.ഇക്കാര്യം പാർട്ടി ഗൗരവമായി പരിശോധിക്കുമെന്നും കുമ്മനം രാജശേഖരന്‍
സംസ്ഥാന അധ്യക്ഷന്‍ ആരാകുമെന്നതില്‍ ആശങ്കയില്ല:കുമ്മനം രാജശേഖരന്‍
ശ്രീധരന്‍ പിള്ളക്ക് ഗവര്‍ണര്‍ സ്ഥാനം നല്‍കിയതില്‍ സന്തോഷമുണ്ട്. ശ്രീധരന്‍ പിള്ളയുടെ പൊതുജനസേവനത്തിന് ലഭിച്ച അംഗീകാരമാണ് ഗവർണര്‍ സ്ഥാനം. യോഗ്യനായ വ്യക്തിയെ തന്നെയാണ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയമിച്ചതെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
വട്ടിയൂർക്കാവിലേത് വലിയ പരാജയമാണ്. തോൽവി നിസാരമായി കാണുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ എന്‍ഡിഎക്ക് പതിനാറായിരത്തിലധികം വോട്ടുകളുടെ കുറവാണുണ്ടായിരിക്കുന്നത്. പാര്‍ട്ടി ഇത് ഗൗരവമായി പരിശോധിക്കുമെന്നും കുമ്മനം പറഞ്ഞു.
Last Updated : Oct 26, 2019, 11:59 AM IST