ലോക്സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ മിസോറാം ഗവർണർ സ്ഥാനം രാജി വച്ച് കുമ്മനം രാജശേഖരൻ. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജി സ്വീകരിച്ചു. രാഷ്ട്രീയത്തിലേക്ക് കുമ്മനത്തെ തിരികെ എത്തിക്കാൻ പ്രധാന മന്ത്രിയുടെ താൽപര്യപ്രകാരമാണ് കുമ്മനം രാജി വച്ചതെന്നും സൂചനകളുണ്ട്.
കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജി വച്ചു - ലോക്സഭാ തെരഞ്ഞെടുപ്പ്
കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കുമ്മനം തിരികെ വരണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ പാർട്ടിക്ക് സാധ്യത കൽപ്പിക്കുന്ന തിരുവനന്തപുരത്താകും കുമ്മനം മത്സരിക്കുക.
ഇന്നലെ തന്നെ രാജിക്കുള്ള നടപടികൾ പൂർത്തിയായതായും റിപ്പോർട്ടുണ്ട്. ഗ്വാളിയറിൽ നടക്കുന്ന ആർഎസ്എസ് അഖിലേന്ത്യാ പ്രതിനിധി സഭയിലും കുമ്മനത്തിന്‍റെ മടങ്ങി വരവ് ചര്‍ച്ച ചെയ്യപ്പെട്ടു. ഇതിനെല്ലാം ശേഷമാണ് അദ്ദേഹം രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കിയത്. മിസോറാമിന്‍റെ അധികച്ചുമതല അസം ഗവർണർ ജഗദീഷ് മുഖിക്ക് നൽകി.
നേരത്തെ തന്നെ ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കുമ്മനത്തെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തിരുവനന്തപുരത്താണ് കുമ്മനം മത്സരിക്കാൻ സാധ്യത. കേരളത്തിൽ പാർട്ടിക്ക് സാധ്യത കൽപ്പിക്കുന്ന സ്ഥലമാണ് തിരുവനന്തപുരം.