കേരളം

kerala

ETV Bharat / state

'ജലീലിനെ തള്ളിയെന്നത് വ്യാഖ്യാനം, അദ്ദേഹം പാര്‍ട്ടിയുടെ നല്ല സഹയാത്രികന്‍': മുഖ്യമന്ത്രി

പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗും സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

CM pinarayi vijayan  kt Jaleel is good ally of the cpm  cpm news  news are interpretation says CM pinarayi vijayan  pinarayi vijayan  പി.കെ. കുഞ്ഞാലിക്കുട്ടി  മുസ്‌ലിം ലീഗ്  മുഖ്യമന്ത്രി പിണറായി വിജയന്‍
'ജലീലിനെ സി.പി.എം തള്ളിയെന്നത് വ്യാഖ്യാനം, അദ്ദേഹം പാര്‍ട്ടിയുടെ നല്ല സഹയാത്രികന്‍': മുഖ്യമന്ത്രി

By

Published : Sep 10, 2021, 7:53 PM IST

Updated : Sep 10, 2021, 8:21 PM IST

തിരുവനന്തപുരം: എ.ആര്‍ നഗര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ജലീലിനെ സി.പി.എം തള്ളിയെന്നത് വ്യാഖ്യാന തല്‍പ്പരരായ ചിലര്‍ പ്രചരണം നടത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകിട്ട് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ജലീലിനെ തള്ളിയെന്നത് വ്യാഖ്യാനം മാത്രമെന്ന് മുഖ്യമന്ത്രി

സി.പി.എമ്മിന്‍റെ നല്ല സഹയാത്രികനാണ് കെ.ടി ജലീല്‍, അത് തുടരും. പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗും എന്ത് നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നത് എല്ലാവര്‍ക്കുമറിയാം.

കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തെറ്റായ കാര്യങ്ങള്‍ ഉണ്ടായാല്‍ സഹകരണ വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്. അതിന് ഇ.ഡി വരേണ്ട കാര്യമില്ല. ജലീല്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:മിഠായി തെരുവിലെ തീപിടിത്തം: ദുരന്തമൊഴിവായത് സമയോചിത ഇടപെടലില്‍, ഫയര്‍ഫോഴ്‌സിനോട് റിപ്പോര്‍ട്ട് തേടി മന്ത്രി

Last Updated : Sep 10, 2021, 8:21 PM IST

ABOUT THE AUTHOR

...view details