കേരളം

kerala

ETV Bharat / state

എല്‍ദോസ് കുന്നപ്പിള്ളില്‍ തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും : കെ സുധാകരന്‍ - latest news in kerala

സെപ്‌റ്റംബര്‍ 28നാണ് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ അധ്യാപികയായ യുവതി ലൈംഗിക പീഡന പരാതി നല്‍കിയത്

Rape complaint against Eldos kunnappilli MLA  K Sudakaran  rape case of eldos kunnappilli MLA  RAPE CASE UPDATES  ലൈംഗിക പീഡന പരാതി  എല്‍ദേസ് കുന്നപ്പിള്ളി എംഎല്‍എ  എല്‍ദേസ് കുന്നപ്പിള്ളി എംഎല്‍എ പീഡന കേസ്  പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദേസ് കുന്നപ്പിള്ളി  തിരുവനന്തപുരം വാര്‍ത്തകള്‍  കേരള പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  ലൈംഗിക പീഡന പരാതി
എല്‍ദേസ് കുന്നപ്പിള്ളി തെറ്റുക്കാരനാണെങ്കില്‍ നടപടിയെടുക്കും: കെ.സുധാകരന്‍

By

Published : Oct 12, 2022, 4:41 PM IST

Updated : Oct 12, 2022, 10:55 PM IST

തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍ തെറ്റ് ചെയ്‌തെന്ന് തെളിഞ്ഞാല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. എംഎല്‍എയുടെ ഭാഗത്ത് അച്ചടക്ക ലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് പാര്‍ട്ടി നടപടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള വിവാദത്തിലും യുവതി ഉന്നയിച്ച പരാതിയിലും എംഎല്‍എയോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്.

എല്‍ദോസ് കുന്നപ്പിള്ളില്‍ കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും : കെ സുധാകരന്‍

മറുപടി ലഭിച്ച ശേഷമാകും തുടര്‍നടപടികള്‍. വിവാദങ്ങള്‍ സംബന്ധിച്ച് പരിശോധിക്കാന്‍ നിലവില്‍ ഒരു കമ്മിഷനെയും കോണ്‍ഗ്രസ് നിയോഗിച്ചിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

also read:എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപിക ലൈംഗിക പീഡന പരാതി നല്‍കി

സെപ്‌റ്റംബര്‍ 28നാണ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ അധ്യാപികയായ യുവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ലൈംഗിക പീഡന പരാതി നല്‍കിയത്. വിവാഹവാഗ്‌ദാനം നടത്തിയ എംഎല്‍എ സെപ്‌റ്റംബര്‍ 14ന് കോവളത്ത് വച്ച് തന്നെ മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

Last Updated : Oct 12, 2022, 10:55 PM IST

ABOUT THE AUTHOR

...view details