തിരുവനന്തപുരം : ഒക്ടോബർ ഒന്ന് മുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് ഏകീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കൊവിഡിന് മുൻപുള്ള നിരക്കാണ് പ്രാബല്യത്തിൽ വരിക.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 ൽ യാത്രക്കാർ കുറവുള്ള ദിവസങ്ങളായ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സൂപ്പർ ഫാസ്റ്റ് ബസുകളിൽ 25 ശതമാനം നിരക്ക് ഇളവ് ഏർപ്പെടുത്തിയിരുന്നു. വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഉണ്ടായിരുന്ന നിരക്ക് ആയിരിക്കും ഒക്ടോബർ ഒന്നു മുതൽ ഏകീകരിക്കുക.
കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് ഏകീകരിക്കും: ഗതാഗത മന്ത്രി കെഎസ്ആർടിസിയുടെ സ്പെഷൽ സർവീസുകളായ ബോണ്ട് ബസുകളുടെ ഉയർന്ന നിരക്കും കുറയ്ക്കും.
Also Read: സുധീരന് പിന്നാലെ ഇടഞ്ഞ് മുല്ലപ്പള്ളി ; പൊട്ടലും ചീറ്റലുമടങ്ങാതെ സംസ്ഥാന കോണ്‍ഗ്രസ്
അതേസമയം സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ ചൊവ്വാഴ്‌ച വൈകുന്നേരം 5 മണിക്ക് വിദ്യാഭ്യാസ മന്ത്രിയുമായി ഗതാഗത മന്ത്രി ചർച്ച നടത്തും. കെഎസ്ആർടിസി ബസുകൾ വിട്ടുനൽകുക, വിദ്യാർഥികളുടെ കൺസഷൻ തുടങ്ങിയവയാണ് ചർച്ച ചെയ്യുന്നത്. കൺസഷൻ നിരക്ക് കൂട്ടണം എന്ന ആവശ്യത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശകൾ പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കുവെന്നും മന്ത്രി പറഞ്ഞു.