കേരളം

kerala

ETV Bharat / state

കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്‌ത കെഎസ്ആർടിസി ജീവനക്കാരന് മർദ്ദനം - security attacked

നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദയൻകുളങ്ങര സ്വദേശി അയ്യൻകുട്ടി പിള്ളക്കാണ് ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റത്.

ജീവനക്കാരന് മർദ്ദനം

By

Published : Jul 21, 2019, 8:47 AM IST

Updated : Jul 21, 2019, 10:16 AM IST

തിരുവനന്തപുരം: ബസ് സ്റ്റാന്‍റ് പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നത് ചോദ്യം ചെയ്‌ത സെക്യൂരിറ്റി അസിസ്റ്റന്‍റ് ഓഫീസറെ മർദ്ദിച്ചതായി പരാതി. നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദയൻകുളങ്ങര സ്വദേശി അയ്യൻകുട്ടി പിള്ളക്കാണ് ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റത്. സംഭവത്തിൽ കഞ്ചാവ് സജി എന്നറിയപ്പെടുന്ന സജിയെ കെഎസ്ആർടിസി ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി നെയ്യാറ്റിൻകര പൊലീസിൽ ഏൽപ്പിച്ചു.

കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്‌ത കെഎസ്ആർടിസി ജീവനക്കാരന് മർദ്ദനം

ആക്രമണത്തിൽ ഇടത് കണ്ണിന് സാരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് സ്റ്റാന്‍റ് പരിസരത്ത് ഇത്തരം അക്രമ സംഭവങ്ങൾ തുടർക്കഥയാണ്. ഡിപ്പോയിൽ പൊലീസ് എയ്‌ഡ് പോസ്റ്റ് സജീവമാക്കണമെന്ന ആവശ്യം ശക്തമാണ്.

Last Updated : Jul 21, 2019, 10:16 AM IST

ABOUT THE AUTHOR

...view details