കേരളം

kerala

ETV Bharat / state

KSRTC Revenue | കൊവിഡിന് ശേഷം ആദ്യമായി 5 കോടി കടന്ന് കെഎസ്ആര്‍ടിസിയുടെ വരുമാനം

2020 മാര്‍ച്ചിന് ശേഷം ആദ്യമായി കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം (Daily collection of KSRTC) 5 കോടി കടന്നു

KSRTC REVENUE  KSRTC  covid  കെഎസ്ആര്‍ടിസി  കെഎസ്ആര്‍ടിസി വരുമാനം  KSRTC Daily collection  കെഎസ്ആര്‍ടിസി പ്രതിദിന വരുമാനം
KSRTC | കൊവിഡിന് ശേഷം കെഎസ്ആര്‍ടിസിയുടെ വരുമാനം ആദ്യമായി 5 കോടി കടന്നു

By

Published : Nov 23, 2021, 4:34 PM IST

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം (Daily collection of KSRTC) കൊവിഡിന് ശേഷം ആദ്യമായി 5 കോടി രൂപ കടന്നു. കഴിഞ്ഞ ദിവസം (തിങ്കള്‍) മാത്രം5.28 കോടി രൂപയാണ് (Rs 5 crore) കെഎസ്ആര്‍ടിസിക്ക് വരുമാനമായി ലഭിച്ചത്.

ശബരിമലയിലേക്ക് ഉള്‍പ്പടെ 3445 ബസുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. പമ്പയിലേക്ക് നടത്തിയ 66 സ്‌പെഷ്യല്‍ സര്‍വീസുകളില്‍ നിന്നുമാത്രം 6,51,495 രൂപയാണ് വരുമാനം ലഭിച്ചത്.

also read: Kochi Suicide | സുഹൈല്‍, എന്‍റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും..! മരിക്കുന്നതിന് മുമ്പേ മോഫിയ എഴുതി

2020 മാര്‍ച്ചിന് ശേഷം ആദ്യമായാണ് 5 കോടി രൂപയുടെ വരുമാനം കോര്‍പ്പറേഷന് ലഭിക്കുന്നത്. 2020 മാര്‍ച്ച് 11ന് ആണ് അവസാനമായി കെഎസ്ആര്‍ടിസിക്ക് ദിവസ വരുമാനം 5 കോടിയ്ക്കടുത്ത് ലഭിച്ചത്. അന്ന് 4572 ബസുകളാണ് സര്‍വീസ് നടത്തിയത്.

ABOUT THE AUTHOR

...view details