കേരളം

kerala

ETV Bharat / state

സ്‌ത്രീകൾ തഴഞ്ഞു; പരാജയത്തിന്‍റെ കഥയുമായി പിങ്ക് ബസ് - ksrtc latest news

2017ലാണ് കെഎസ്ആർടിസി സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ചത്. വിദ്യാർഥിനികളെയും ഓഫീസ് ജോലിക്കായി നഗരത്തിലേക്ക് എത്തുന്നവരെയും പ്രതീക്ഷിച്ച് രാവിലെയും വൈകുന്നേരങ്ങളിലുമായിരുന്നു സർവീസ്.

പിങ്ക് ബസ്  കെഎസ്ആർടിസി  ksrtc  ksrtc pink bus  pink bus  ksrtc latest news  woman bus
സ്‌ത്രീകൾ തഴഞ്ഞു; പരാജയത്തിന്‍റ് കഥയുമായി പിങ്ക് ബസ്

By

Published : Mar 8, 2020, 12:23 PM IST

തിരുവനന്തപുരം: പിങ്ക് ഭാഗ്യത്തിന്‍റെയും വിജയത്തിന്‍റെയും നിറമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഈ വനിത ദിനത്തിൽ കെഎസ്ആർടിസിക്ക് പറയാനുള്ളത് പിങ്കിന്‍റെ പരാജയത്തിന്‍റെ കഥയാണ്. വനിതകൾക്കായി കെഎസ്ആർടിസി ആരംഭിച്ച പിങ്ക് ബസുകൾ നിരത്തിൽ നിന്നും അപ്രത്യക്ഷമായിട്ട് മൂന്ന് വർഷമായി. സാമ്പത്തികമായി പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി ബസുകൾ പിൻവലിച്ചത്.

2017ലാണ് കെഎസ്ആർടിസി സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ചത്. തിരുവനന്തപുരം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു സർവീസ്. പാപ്പനംകോട് ഡിപ്പോയിലെ രണ്ട് ഓർഡിനറി ബസുകൾക്ക് പിങ്ക് നിറം നൽകിയാണ് സർവീസ് നടത്തിയിരുന്നത്. വിദ്യാർഥിനികളെയും ഓഫീസ് ജോലിക്കായി നഗരത്തിലേക്ക് എത്തുന്നവരെയും പ്രതീക്ഷിച്ച് രാവിലെയും വൈകുന്നേരങ്ങളിലുമായിരുന്നു സർവീസ്. സർവീസ് ഓപ്പറേഷനിൽ വന്ന പിഴവു തന്നെയാണ് ബസ് പിൻവലിക്കാൻ മുഖ്യകാരണം. കൂടാതെ സ്ത്രീയും പുരുഷനും ഒരുമിച്ചാണെങ്കിൽ സ്വാഭാവികമായും ബസിൽ പ്രവേശനമില്ല. സ്ത്രീകൾ തന്നെ ബസിനെ കൈവിട്ടതോടെ യാത്രാക്കാരില്ലാതെ പിങ്ക് ബസ് സർവീസ് അവസാനിപ്പിക്കുകയായിരുന്നു. വനിതകൾക്ക് മാത്രമായി കെഎസ്ആർടിസി ബസുകൾ മുമ്പും സർവീസ് നടത്തിയിരുന്നെങ്കിലും സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നൽകി നിറം മാറ്റി സർവീസ് ആരംഭിച്ചത് ആദ്യമായായിരുന്നു.

ABOUT THE AUTHOR

...view details