കേരളം

kerala

കെ.എസ്.ആര്‍.ടി.സി പണിമുടക്ക് പൂര്‍ണം; സമരം 48 മണിക്കൂറാക്കി എ.ഐ.ടി.യു.സിയും

By

Published : Nov 5, 2021, 10:27 AM IST

Updated : Nov 5, 2021, 10:53 AM IST

മുഴുവൻ സർവീസുകളും നിലച്ചതോടെ വലഞ്ഞ ജനം അത്യാവശ്യങ്ങൾക്ക് ആശ്രയിക്കുന്നത് സ്വകാര്യബസുകളും സമാന്തര സർവീസുകളെയുമാണ്. ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടാണ് ഭരണ-പ്രതിപക്ഷ സംഘടനകൾ കെ.എസ്.ആർ.ടി.സിയിൽ പണിമുടക്ക് പ്രഖ്യാപിച്ചത്.

KSRTC employees  KSRTC employees strike  KSRTC  കെ.എസ്.ആര്‍.ടി.സി  എ.ഐ.ടി.യു.സി  കെ.എസ്.ആര്‍.ടി.സി പണിമുടക്ക്  സിഐടിയു
കെ.എസ്.ആര്‍.ടി.സി പണിമുടക്ക് പൂര്‍ണം; 48 മണിക്കൂര്‍ സമരമെന്ന് എ.ഐ.ടി.യു.സിയും ടി.ഡി.എഫും

തിരുവനന്തപുരം: ശമ്പള പരിഷ്കരണം അടക്കമുള്ള കര്യങ്ങള്‍ ആവശ്യപ്പെട്ട് സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് പൂര്‍ണം. സമരം ദീര്‍ഘദുര യാത്രക്കാരെ വലിയ രീതിയില്‍ വലച്ചിട്ടുണ്ട്. മുഴുവൻ സർവീസുകളും നിലച്ചതോടെ വലഞ്ഞ ജനം അത്യാവശ്യങ്ങൾക്ക് ആശ്രയിക്കുന്നത് സ്വകാര്യബസുകളും സമാന്തര സർവീസുകളെയുമാണ്. ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടാണ് ഭരണ-പ്രതിപക്ഷ സംഘടനകൾ കെ.എസ്.ആർ.ടി.സിയിൽ പണിമുടക്ക് പ്രഖ്യാപിച്ചത്.

48 മണിക്കൂര്‍ പണിമുടക്കുമെന്ന് എ.ഐ.ടി.യു.സിയും ടി.ഡി.എഫും

കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫും സി.പി.ഐ അനുകൂല സംഘടനയായ എംപ്ലോയീസ് യൂണിയനും (എ.ഐ.ടി.യു.സി) 48 മണിക്കൂറാണ് പണിമുടക്കുന്നത്. എംപ്ലോയീസ് അസോസിയേഷൻ സി.ഐ.ടി.യു 24 മണിക്കൂർ സൂചന പണിമുടക്കാണ് നടത്തുന്നത്. കെ.എസ്.ആർ.ടി.സിയുടെ കുത്തഴിഞ്ഞ മാനേജ്മെൻ്റിനെതിരെയാണ് സമരമെന്ന് എംപ്ലോയിസ് അസോസിയേഷൻ സി.ഐ.ടി.യു വ്യക്തമാക്കി.

മന്ത്രിയുമായുള്ള ചര്‍ച്ച പ്രഹസനമെന്നും ആക്ഷേപം

ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജുവുമായി കഴിഞ്ഞദിവസം നടന്ന ചർച്ച പ്രഹസനമായിരുന്നുവെന്ന് ടി.ഡി.എഫ് ആരോപിച്ചു. 24മണിക്കൂർ സമരം പ്രഖ്യാപിച്ച ബി.എം.എസ് (എംപ്ലോയീസ് സംഘ് ) സമരം 48 മണിക്കൂർ ആക്കിയേക്കും.

Also Read:'വേണം ശമ്പളപരിഷ്‌ക്കരണം'; സൂചന പണിമുടക്ക് ആരംഭിച്ച് കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍

Last Updated : Nov 5, 2021, 10:53 AM IST

ABOUT THE AUTHOR

...view details