കേരളം

kerala

ETV Bharat / state

വെള്ളക്കെട്ടിൽ ബസ്സിറക്കിയ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കും

ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടിസ് അയച്ചു

കെ.എസ്.ആർ.ടി.സി  മോട്ടോർ വാഹന വകുപ്പ്  KSRTC driver  MVD  ഈരാറ്റുപേട്ട ഡിപ്പോ  KSRTC
വെള്ളക്കെട്ടിൽ ബസ്സിറക്കിയ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കും; എം.വി.ഡി നടപടി ആരംഭിച്ചു

By

Published : Oct 19, 2021, 7:07 PM IST

തിരുവനന്തപുരം :കോട്ടയത്ത് വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കും. ഇതുസംബന്ധിച്ച്, ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്‌ടിച്ച സംഭവത്തിൽ ഡ്രൈവർക്ക് മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടിസ് അയച്ചു.

ALSO READ:പശ്ചിമഘട്ടത്തിന്‍റെ നില പരിതാപകരം, ദുരന്തക്കയത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കേണ്ടത് ജനപ്രതിനിധികള്‍ : മാധവ് ഗാഡ്‌ഗില്‍

സംഭവത്തെ തുടർന്ന് ജയദീപിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു. പൂഞ്ഞാർ സെന്‍റ് മേരിസ് പള്ളിയ്ക്ക്‌ മുന്‍പില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെയാണ് ജയദീപ് ബസ് ഓടിച്ചത്. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നിർദേശപ്രകാരമാണ് ഡ്രൈവറെ സസ്പെൻഡ് ചെയ്‌തത്.

അതേസമയം അവധി ചോദിച്ച് ലഭിക്കാതിരുന്ന തനിക്ക് സസ്പെൻഷൻ വലിയ അനുഗ്രഹമായെന്ന് നടപടിയ്ക്ക് ശേഷം ഇയാൾ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കെ.എസ്.ആർ.ടി.സിയ്ക്കും‌ ഗതാഗത വകുപ്പിനുമെതിരെ രൂക്ഷ വിമർശനവും ജയദീപ് ഉയര്‍ത്തിയിരുന്നു.

ABOUT THE AUTHOR

...view details