തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ ഇറക്കിവിട്ടതിൽ പിഴവുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ. കെ.എസ്.ആര്‍.ടി.സിയിലെ ഡ്യൂട്ടി പരിഷ്കരണത്തില്‍ ചില അപാകതകളുണ്ടെന്ന് യൂണിയനുകള്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. തുടർന്ന് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ഇതു സംബന്ധിച്ച് പഠിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡ്യൂട്ടി പരിഷ്കരണത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ജനുവരി 21മുതല്‍ നടപ്പിലാക്കി തുടങ്ങിയെന്നും എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
ജീവനക്കാരനെ ഇറക്കിവിട്ട സംഭവം പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി
കെ.എസ്.ആർ.ടി.സി തിരുവനന്തപുരം ഡിപ്പോയിൽ ജോലിക്കെത്തിയ ഡ്രൈവർ കം കണ്ടക്ടറെ യൂണിയന്‍ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം.
ഫയല്‍ ചിത്രം
പൊതുമേഖലാ സ്ഥാപനങ്ങളിൽ എം.ഡിമാരെ മാറ്റി നിർത്തുന്നത് ലാഭ-നഷ്ടത്തിന്‍റെ അടിസ്ഥാനത്തിലല്ല. പൊതുമേഖല സ്ഥാപനത്തിൽ ലാഭമുണ്ടാകുമ്പോൾ എം.ഡിമാരെ നിലനിർത്തുകയും നഷ്ടമുണ്ടാകുമ്പോൾ മാറ്റുകയും ചെയ്യുന്ന പതിവില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേർത്തു.
Last Updated : Feb 2, 2019, 6:25 PM IST