കേരളം

kerala

ETV Bharat / state

അനധികൃത ടിക്കറ്റ് ബുക്കിങ് സൈറ്റുകള്‍ക്കെതിരെ കെഎസ്ആര്‍ടിസി - സ്റ്റേജ് ക്യാരേജുകള്‍

വെബ്സൈറ്റുകളുടെ സഹായത്തോടെ ബസ് ഉടമകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് കെ എസ് ആര്‍ ടി സി

നിയമവിരുദ്ധ ടിക്കറ്റ് ബുക്കിറ്റിങ് സൈറ്റുകള്‍ നിരോധിക്കണം: കെഎസ്ആര്‍ടിസി

By

Published : May 1, 2019, 8:47 AM IST

Updated : May 1, 2019, 11:35 AM IST

തിരുവന്തപുരം:നിയമവിരുദ്ധമായി സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്കു വേണ്ടി ടിക്കറ്റ് ബുക്കിങ് നടത്തുന്ന വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി കെഎസ്ആര്‍ടിസി സര്‍ക്കാരിനെ സമീപിച്ചു. പെര്‍മിറ്റില്ലാത്ത സ്വകാര്യ ബസുകള്‍ക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതും വില്ക്കുന്നതും നിയമവിരുദ്ധമാണ്. വെബ്സൈറ്റുകളുടെ സഹായത്തോടെ ബസ് ഉടമകള്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനം വിശദീകരിച്ചുക്കൊണ്ടാണ് കെഎസ്ആര്‍ടിസി എം ഡി ഡി എം ദിനേശ് ഗതാഗതവകുപ്പിനും കമ്മിഷണർക്കും കത്ത് നല്‍കിയത്. പെര്‍മിറ്റുള്ള അംഗീകൃത സ്റ്റേജ് ക്യാരേജുകല്‍ക്കു മാത്രമേ റൂട്ട് പരസ്യപ്പെടുത്തി ബസ് ഓടിക്കാനും ടിക്കറ്റ് വില്‍ക്കാനും അനുമതിയുള്ളു എന്നിരിക്കെയാണ് വെബ്സൈറ്റുകള്‍ ഉപയോഗിച്ച് ബസ് ഉടമകള്‍ നിയമലംഘനങ്ങള്‍ നടത്തുന്നത്.

അനധികൃത ടിക്കറ്റ് ബുക്കിങ് സൈറ്റുകള്‍ക്കെതിരെ കെഎസ്ആര്‍ടിസി

ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് നിലവിലെ നിയമങ്ങള്‍ ലംഘിക്കാന്‍ കഴിയില്ല, അങ്ങനെ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം വെബ്സൈറ്റുകളും മൊബൈല്‍ ആപ്പുകളും നിരോധിക്കാന്‍ കേന്ദ്ര ഐടി വകുപ്പിനോട് ആവശ്യപ്പെടാം. പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിക്കാൻ സ്വകാര്യബസുകാർ ഓൺലൈൻ സേവനം ഉപയോഗിക്കുന്നുണ്ടെന്ന് സ്ഥരീകരിക്കേണ്ടത് മോട്ടോർവാഹനവകുപ്പാണ്. വെബ്സൈറ്റുകള്‍ പരിശോധിച്ചാല്‍ ഇതിനുള്ള തെളിവ് ലഭിക്കുമെന്നും കെഎസ്ആര്‍ടിസി നല്‍കിയ കത്തില്‍ പറയുന്നു. ചില സ്വകാര്യബസുകാർ സ്വന്തം വെബ്‌സൈറ്റിലൂടെയാണ് ടിക്കറ്റ് വിൽക്കുന്നത്. മറ്റുചിലർ അഭിബസ്, റെഡ്ബസ് ഉൾപ്പെടെയുള്ള ഓൺലെൻ സേവനദാതാക്കളെയാണ് നിയോഗിക്കുന്നത്. നിയമവിരുദ്ധമായി ഓടുന്ന സ്വകാര്യബസുകൾക്കുവേണ്ടി ബുക്കിങ് സ്വീകരിക്കരുതെന്ന് ഓൺലൈൻ സേവനദാതാക്കളോട് സർക്കാരിന് ആവശ്യപ്പെടാനാകും. ഇതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ആവശ്യം.

സംസ്ഥാനത്തിനുള്ളിൽ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് ഓടുന്ന സ്വകാര്യബസുകളാണ് കെ.എസ്.ആർ.ടി.സിക്ക് വൻ നഷ്ടമുണ്ടാക്കുന്നത്. യാത്രക്കാരെ ആകർഷിക്കാൻവേണ്ടി സ്വകാര്യബസുകാർ സാമൂഹികമാധ്യമങ്ങളെയും ഉപയോഗിക്കുന്നുണ്ട്. വെബ്സൈറ്റുകളിൽ ഓരോ റൂട്ടിലേക്കുള്ള ബസുകളുടെ സമയപ്പട്ടികയും സ്റ്റോപ്പും പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രതിദിന സർവീസുകളാണെന്ന് പ്രഖ്യാപിച്ചാണ് ടിക്കറ്റ് വിൽക്കുന്നത്. ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് കയറാനും ഇറങ്ങാനുമുള്ള സ്ഥലം നിശ്ചയിച്ചുനൽകുന്നുണ്ടെന്നും കത്തിൽ പറയുന്നു.

Last Updated : May 1, 2019, 11:35 AM IST

ABOUT THE AUTHOR

...view details