തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് തൊഴിലാളി യൂണിയനുകളുമായി തൊഴിൽ, ഗതാഗത മന്ത്രിമാർ ഇന്നും ചര്‍ച്ച നടത്തും. കെഎസ്‌ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയെന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ ഇന്നലെ നടന്ന ചർച്ചയിൽ നിലപാടെടുത്തിരുന്നു. ഈ ചർച്ച എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ചർച്ച നടക്കുന്നത്.
കെഎസ്‌ആര്‍ടിസി സമഗ്ര പരിഷ്‌കരണത്തിനായി സമര്‍പ്പിച്ച സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലാണ് സിംഗിള്‍ ഡ്യൂട്ടി 12 മണിക്കൂറാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നടപ്പാക്കുന്നതിന് മുന്നോടിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാൽ 60 വർഷം മുൻപത്തെ നിയമം വച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു.