തിരുവനന്തപുരം:രാജി സന്നദ്ധത അറിയിച്ച് കെ.എസ്.ആർ.ടി.സി എം.ഡി എം.പി ദിനേശ് ഗതാഗത സെക്രട്ടറിക്ക് കത്ത് നൽകി. ആരോഗ്യപരമായ കാരണങ്ങളാൽ രാജി വയ്ക്കുന്നതായാണ് കത്തിൽ പറയുന്നത്. ഗതാഗത സെക്രട്ടറി കത്ത് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് കൈമാറി. തുടർന്ന് ഗതാഗത മന്ത്രി കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി.
കെ.എസ്.ആർ.ടി.സി എം.ഡി എം.പി ദിനേശ് രാജിവച്ചു - കെ.എസ്.ആർ.ടി.സി സി.എം.ഡി രാജിവച്ചു
അടുത്ത മന്ത്രിസഭ യോഗം ചേർന്നാകും പുതിയ എം.ഡിയെ തീരുമാനിക്കുക. തർക്കങ്ങളെ തുടർന്നല്ല രാജിയെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
കെ.എസ്.ആർ.ടി.സി സി.എം.ഡി എം.പി.ദിനേശ് രാജിവച്ചു
അടുത്ത മന്ത്രിസഭ യോഗം ചേർന്നാകും പുതിയ എം.ഡിയെ തീരുമാനിക്കുക. തർക്കങ്ങളെ തുടർന്നല്ല രാജിയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പുതിയ എം.ഡി എത്തുന്നത് വരെ ചുമതലയിൽ തുടരുമെന്നും എം.പി. ദിനേശ് അറിയിച്ചു. 2019ലാണ് എം.പി ദിനേശ് കെ.എസ് ആർ.ടി.സി എം.ഡിയായി ചുമതലയേറ്റത്. ഏപ്രിലിൽ സർവീസ് കാലാവധി അവസാനിച്ചെങ്കിലും ഒരു വർഷത്തേക്കു കൂടി നീട്ടി നൽകുകയായിരുന്നു.