തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര ബസുകളുടെ യാത്ര ഇനി ബൈപ്പാസുകളിലേക്ക് മാറും. ഇവിടങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കാൻ ജില്ല കേന്ദ്രങ്ങളിൽ നിന്നും ബൈപ്പാസ് ഫീഡർ ബസുകൾ ഉണ്ടാകും. പ്രധാന പാതകളിൽ നിന്നും ജില്ല ആസ്ഥാനങ്ങളിൽ നിന്നും ബൈപാസ് ആരംഭിക്കുന്ന ഭാഗത്ത് ബൈപാസ് ഫീഡർ ബസുകൾ യാത്രക്കാരെ എത്തിക്കും.
ദീർഘദൂര ബസുകളിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാർക്ക് ഇവയിൽ ജില്ല ആസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാം. ഒറ്റ ടിക്കറ്റിൽ തന്നെ ഇരു ബസുകളിലും യാത്ര പോകാവുന്നതാണ്. എല്ലe ജില്ലാ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് യാത്ര ചെയ്യുന്നതിനാൽ കെഎസ്ആർടിസി ദീർഘദൂര ബസുകൾക്ക് യാത്ര സമയം കൂടുതലാണ്.