കേരളം

kerala

ETV Bharat / state

കിള്ളിപ്പാലത്ത് കെഎസ്ആർടിസി ബസ് നാല് ബൈക്കുകളിലും ഓട്ടോയിലും ഇടിച്ച് അപകടം ; ഒഴിവായത് വൻ ദുരന്തം

കിള്ളിപ്പാലം ട്രാഫിക്കില്‍ ചുവപ്പ് സിഗ്നൽ കാണിച്ചതിനെ തുടർന്ന് നിർത്താൻ ശ്രമിച്ച ബസാണ് ഇടിച്ചത്. നാല് ബൈക്കുകളിലും ഒരു ഓട്ടോറിക്ഷയിലുമാണ് ബസ് ഇടിച്ചത്.

Ksrtc bus accident at thiruvananthapuram  killippalam  killippalam Ksrtc bus accident  കെഎസ്ആർടിസി ബസ് ബൈക്കുകളിലിടിച്ച് അപകടം  കിള്ളിപ്പാലം അപകടം  തിരുവനന്തപുരം ബസ് അപകടം  കെഎസ്ആർടിസി ബസ് അപകടം  Ksrtc bus accident  കിള്ളിപ്പാലത്ത് കെഎസ്ആർടിസി ബസ്  ഒഴിവായത് വൻ ദുരന്തം  കിള്ളിപ്പാലം  ksrtc accident
കെഎസ്ആർടിസി ബസ് അപകടം

By

Published : Jan 5, 2023, 9:42 PM IST

തിരുവനന്തപുരം : കിള്ളിപ്പാലത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ബൈക്കുകളിലും ഓട്ടോയിലും ഇടിച്ച് അപകടം. കിള്ളിപ്പാലം ട്രാഫിക് സിഗ്നലിന് മുന്നിലാണ് അപകടം. നാല് ബൈക്കുകളിലും ഒരു ഓട്ടോറിക്ഷയിലുമാണ് ബസ് ഇടിച്ചത്.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ട്രാഫിക്കില്‍ ചുവപ്പ് സിഗ്നലിൽ നിർത്താൻ ശ്രമിച്ച ബസാണ് ഇടിച്ചത്. ഒരു ബൈക്ക് ബസിന്‍റെ അടിയിലേക്ക് പോയി. ഏഴ് വയസുള്ള കുട്ടിയടക്കം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ഡ്രൈവർ മദ്യപിച്ച് ബസോടിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. നാട്ടുകാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി കെഎസ്ആർടിസി ഡ്രൈവറെ വൈദ്യ പരിശോധനയ്‌ക്ക് കൊണ്ടുപോയി.

എന്നാൽ ബ്രേക്ക് നഷ്‌ടമായതാണ് അപകടത്തിന് കാരണമെന്നാണ് ജീവനക്കാരുടെ വാദം. അപകട ശേഷം ബസിന്‍റെ ബ്രേക്ക് ഊരിവിടാൻ കെഎസ്ആർടിസിയുടെ മെക്കാനിക്ക് ശ്രമിച്ചെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details