കേരളം

kerala

ETV Bharat / state

'കെഎസ്‌ആര്‍ടിസിയെ ലാഭത്തിലാക്കും', ആശയവിനിമയത്തിന് ആനവണ്ടി.കോം ന്യൂസ് ലെറ്റര്‍

ജീവനക്കാരുമായി ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായാണ് ആനവണ്ടി.കോം മാനേജ്മെന്‍റ് പ്രസിദ്ധീകരിച്ചത്. ജീവനക്കാരുടെയും മക്കളുടെയും സൃഷ്‌ടികൾ, അനുഭവങ്ങൾ, പുരസ്‌കാരം എന്നിവ ചിത്രങ്ങൾ സഹിതം editor.anavandi@gmail.com എന്ന വിലാസത്തിൽ അയക്കാമെന്നും മാനേജ്മെന്‍റ് അറിയിച്ചു.

anavandicom published by KSRTC  anavandi  KSRTC  KSRTC news letter  കെഎസ്‌ആര്‍ടിസി  കെഎസ്‌ആര്‍ടിസി പുതിയ സര്‍വീസുകള്‍  ആനവണ്ടി കോം ന്യൂസ് ലെറ്റര്‍  കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ  ഗതാഗത മന്ത്രി ആന്‍റണി രാജു
ആനവണ്ടി.കോം ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്‌തു

By

Published : May 15, 2023, 12:09 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയെ ലാഭത്തിലാക്കുന്നതിനും സ്വയംപര്യാപ്‌തതയിലേയ്ക്ക് എത്തിക്കുന്നതിനും അധികം ദൂരം ഇല്ലെന്ന് മാനേജ്മെന്‍റ്. പുനഃസംഘടിപ്പിക്കുന്നതിലൂടെയും കൂട്ടായ പരിശ്രമത്തിലൂടെയും കെഎസ്ആർടിസിയെ സംരക്ഷിക്കും. ഇതിന്‍റെ ഭാഗമായാണ് സ്വിഫ്റ്റും നാല് ലാഭകേന്ദ്രങ്ങളും പുതിയ പദ്ധതികളും വിഭാവനം ചെയ്‌തിരിക്കുന്നതെന്നും കെഎസ്ആർടിസി പുറത്തിറക്കിയ ആനവണ്ടി.കോം എന്ന ന്യൂസ് ലെറ്ററിലെ കവർ സ്റ്റോറിയിൽ വ്യക്തമാക്കി.

ജീവനക്കാരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായാണ് ആനവണ്ടി.കോം മാനേജ്മെന്‍റ് പ്രസിദ്ധീകരിച്ചത്. ആദ്യ പ്രതി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഗതാഗത മന്ത്രി ആന്‍റണി രാജുവിന് നൽകി പ്രകാശനം ചെയ്‌തു. സിറ്റി സർക്കുലർ, ഗ്രാമവണ്ടി ഉൾപ്പെടെയുള്ള കെഎസ്ആർടിസിയുടെ പുതിയ സർവീസുകളെ കുറിച്ചുള്ള വിവരങ്ങൾ, വനിത ജീവനക്കാരുടെ അനുഭവങ്ങൾ, ജീവനക്കാരുടെയും മക്കളുടെ രചനകൾ, അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി തമ്പുരാട്ടിയുമായുള്ള അഭിമുഖം തുടങ്ങിയവയാണ് ന്യൂസ് ലെറ്ററിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ന്യൂസ് ലെറ്റർ 30,000 ത്തോളം ജീവനക്കാർക്ക് സൗജന്യമായി നൽകി.

ജീവനക്കാരുടെയും മക്കളുടെയും സൃഷ്‌ടികൾ, അനുഭവങ്ങൾ, പുരസ്‌കാരം എന്നിവ ചിത്രങ്ങൾ സഹിതം editor.anavandi@gmail.com എന്ന വിലാസത്തിൽ അയക്കാമെന്നും മാനേജ്മെന്‍റ് അറിയിച്ചു. അതേസമയം തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിനുള്ളിൽ വിമാനയാത്രക്കാരുടെ സഞ്ചാരത്തിനായി കെഎസ്ആർടിസിയും എയർപോർട്ട് ഗ്രൗണ്ട് ഹാൻഡിലിങ് ഏജൻസിയായ BIRD-GSEC യുമായി കരാറിലേർപ്പെട്ടു. അന്താരാഷ്‌ട്ര വിമാനത്താവളത്തിനുള്ളിൽ ഇതാദ്യമായാണ് കെഎസ്ആർടിസിക്ക് സർവീസ് നടത്തുന്നതിന് അനുമതി ലഭിക്കുന്നത്.

ബജറ്റ് ടൂറിസം സെല്ലാണ് സർവീസ് നടത്തുന്നത്. വോൾവോയുടെ നവീകരിച്ച ലോ-ഫ്ലോർ എസി ബസാണ് ഇതിനായി ഉപയോഗിക്കുന്നത്. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നിർദേശ പ്രകാരം കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന്‍റെ മേൽനോട്ടത്തിലാണ് കെഎസ്ആർടിസി എയർപോർട്ട് ഗ്രൗണ്ട് ഹാൻഡിലിങ് ഏജൻസിയായ BIRD-GSEC യുമായി കരാറിലേർപ്പെട്ടത്.

ABOUT THE AUTHOR

...view details