തിരുവനന്തപുരം:സർക്കാരിന്‍റെയും ജില്ലാ കലക്ടറുടെയും നിസംഗതയാണ് തലസ്ഥാനത്ത് കെ.എസ്.ആർ.ടി.സി സമരം രൂക്ഷമാക്കിയതെന്ന് സി.പി.ഐ അനുകൂല ട്രേഡ് യൂണിയനായ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ. പൊലീസ് പ്രശ്നം വഷളാക്കാനാണ് ശ്രമിച്ചതെന്ന് യൂണിയൻ ജനറൽ സെക്രട്ടറി എം.ജി രാഹുൽ ആരോപിച്ചു.
കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്; പൊലീസ് പ്രശ്‌നം വഷളാക്കിയെന്ന് ആരോപണം - കെ.എസ്.ആർ.ടി.സി സമരം
നഗരം നിശ്ചലമാക്കിയതിന്‍റെ പൂർണ ഉത്തരവാദി പൊലീസാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍
കെ.എസ്.ആർ.ടി.സി സമരം; പ്രശ്നം വഷളാക്കിയത് പൊലീസ്
നഗരം നിശ്ചലമാക്കിയതിന്‍റെ പൂർണ ഉത്തരവാദി പൊലീസാണ്. കലക്ടർ നിഷ്‌പക്ഷമായ റിപ്പോർട്ടാണ് തയാറാക്കുന്നതെങ്കിൽ ഒരു കെ.എസ്.ആർ.ടി.സി ജീവനക്കാരും കുറ്റവാളിയാകില്ല. അതിനു പകരം ഏകപക്ഷീയ നടപടിയുമായി മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമമെങ്കിൽ ശക്തമായി നേരിടുമെന്നും രാഹുൽ പറഞ്ഞു.
Last Updated : Mar 6, 2020, 3:14 PM IST