തിരുവനന്തപുരം: കെ.എസ്.എഫ്.ഇയുടെ ചിട്ടി ലേലം ഏപ്രില്‍ 21മുതല്‍ പുനരാംഭിക്കുമെന്ന് ചെയര്‍മാന്‍ പീലിപ്പോസ് തോമസ്. ചിട്ടി ലേലം വിളിച്ച് എടുത്തവര്‍ ലോക്‌ഡൗണ്‍ കാലവധിയില്‍ തിരിച്ചടവിൽ മുടക്കം വരുതുത്തിയാലും പലിശ ഈടാക്കില്ല. കൊവിഡ് 19 നേരിടാന്‍ പ്രഖ്യാപിച്ച ലോക്‌ഡൗണ്‍ കാരണം നിര്‍ത്തിവച്ച ചിട്ടികളുടെ ലേല നടപടികള്‍ ഏപ്രില്‍ 21ന് പുനരാരംഭിക്കാനാണ് കെ.എസ്.എഫ്.ഇയുടെ തീരുമാനം.
മാര്‍ച്ച് 20നാണ് കെ.എസ്.എഫ്.ഇ ചിട്ടി ലേലം നിര്‍ത്തി വച്ചത്. ഏപ്രില്‍ 21 നടക്കുന്നത് മാര്‍ച്ച് മാസത്തെ ലേലമാണ്. ഫലത്തില്‍ ചിട്ടി കാലവധി ഒരുമാസം കൂടി നീളും. ചിട്ടിയുടെ ലേലത്തില്‍ പങ്കെടുക്കണമെങ്കില്‍ ചിട്ടിയടവില്‍ കുടിശിക ഉണ്ടാവരുതെന്ന നിബന്ധന അതേപടി തുടരും. ചിട്ടി പിടക്കുന്നവര്‍ക്കുള്ള തുകയും ഡിവിഡൻ്റ് നല്‍കുന്നതില്‍ പ്രതിസന്ധിയുണ്ടാകുമെന്നതിനാലാണ് ഇത് അനുവദിക്കാന്‍ കഴിയാത്തതെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് ഇടിവി ഭാരതിനോട് വ്യക്തമാക്കി.