കേരളം

kerala

By ETV Bharat Kerala Team

Published : Sep 7, 2023, 10:02 AM IST

ETV Bharat / state

KSEB To Open SWAP Tender | വൈദ്യുതി ക്ഷാമം : പ്രതിസന്ധി ഒഴിവാക്കാൻ കെഎസ്ഇബി ഇന്ന് സ്വാപ് ടെൻഡർ തുറക്കും

KSEB buying power for Excess Price | യൂണിറ്റിന് 4 രൂപ 29 പൈസയ്ക്ക് വൈദ്യുതി ലഭിച്ചിരുന്ന കരാർ റദ്ദായതോടെ യൂണിറ്റിന് 10 രൂപ വരെ നൽകി വൈദ്യുതി വാങ്ങേണ്ട സ്ഥിതിയിലാണ് നിലവിൽ കെഎസ്ഇബി

Etv Bharat KSEB to open SWAP Tender to Tackle Power Crisis  KSEB buying power for Excess Price  വൈദ്യുതി ക്ഷാമം  കെ എസ് ഇ ബി ഇന്ന് സ്വാപ് ടെൻഡർ  KSEB SWAP Tende  അദാനി പവർ  ഡി ബി പവർ  Adani Power  Kerala Electricity Crisis  Kerala Electricity  KSEB Crisis  KSEB Kerala  Kerala Electric Price  Kerala Current Price  വൈദ്യുതി റഗുലേറ്ററി കമ്മീഷൻ  കെ എസ് ഇ ബി ഒ എ  കെ എസ് ഇ ബി
KSEB to open SWAP Tender to Tackle Power Crisis

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ കെഎസ്ഇബി വാങ്ങുന്ന വൈദ്യുതി അടുത്ത മഴക്കാലത്ത് തിരികെ കൊടുക്കാമെന്ന് വ്യവസ്ഥ ചെയ്യുന്ന സ്വാപ് ടെൻഡർ ഇന്ന് തുറക്കും(KSEB to open SWAP Tender Today). മഴ കുറഞ്ഞതും ഉപഭോഗം കൂടിയതും മൂലമുണ്ടായ പ്രതിസന്ധി (Power Crisis) പരിഹരിക്കാനാണ് നടപടി. 500 മെഗാവാട്ട് വൈദ്യുതിയാണ് കെഎസ്ഇബി ടെൻഡറിലൂടെ പ്രതീക്ഷിക്കുന്നത്.

​വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ കഴിഞ്ഞ ദിവസവും 500 മെഗാവാട്ടിന്‍റെ ടെൻഡർ കെഎസ്ഇബി തുറന്നിരുന്നു. എന്നാൽ കൂടിയ നിരക്കിലുള്ള ​ ടെൻഡർ കെഎസ്ഇബിക്ക് അധിക ബാധ്യതയാണ് ഉണ്ടാക്കുക. ടെൻഡറിൽ അദാനി പവർ (Adani Power), ഡി ബി പവർ (DB Power) എന്നീ കമ്പനികൾ മാത്രമാണ് പങ്കെടുത്തത്. യൂണിറ്റിന് 6 രൂപ 88 പൈസയാണ് ഇരുകമ്പനികളും അവസാന ഘട്ടത്തിൽ ക്വോട്ട് ചെയ്തത്. ഈ തുകയ്ക്ക് കരാർ ഉറപ്പിച്ചാൽ കെഎസ്ഇബിക്ക് അധിക ബാധ്യതയാണ് ഉണ്ടാവുക. മാത്രമല്ല മുൻപ് കരാറിൽ ഏർപ്പെട്ട കമ്പനികൾ ആരും തന്നെ ടെൻഡറിൽ പങ്കെടുത്തതുമില്ല.

​2015ൽ അന്നത്തെ യുഡിഎഫ് സർക്കാർ മൂന്ന് വിതരണ കമ്പനികളുമായി ഒപ്പിട്ട 465 മെഗാവാട്ടിന്‍റെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ റദ്ദാക്കിയതോടെയാണ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ മെയ് മാസമാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ കരാർ റദ്ദാക്കിയത്. യൂണിറ്റിന് 4 രൂപ 29 പൈസയ്ക്ക് വൈദ്യുതി ലഭിച്ചിരുന്ന കരാർ റദ്ദായതോടെ യൂണിറ്റിന് 10 രൂപ വരെ നൽകി വൈദ്യുതി വാങ്ങേണ്ട സ്ഥിതിയിലാണ് നിലവിൽ കെഎസ്ഇബി.

​നിലവിലെ സാഹചര്യത്തിൽ വൈദ്യുതി വകുപ്പിന്‍റെ സെക്ഷൻ 108 പ്രകാരം സവിശേഷ അധികാരം ഉപയോഗിച്ച് കരാർ റദ്ദാക്കിയ ഉത്തരവ് പുനഃപരിശോധിക്കാൻ സർക്കാരിന് റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടാം. ഇക്കാര്യം പരിശോധിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനം ഉണ്ടായേക്കും. ഇപ്പോൾ നേരിടുന്ന വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിന് ഉയർന്ന തുകയ്‌ക്കാണ് കെ എസ് ഇ ബി വൈദ്യുതി വാങ്ങുന്നത്. ഇതോടെ പ്രതിദിനം 20 കോടി രൂപയാണ് കെ എസ് ഇ ബിക്ക് അധിക ചെലവ് ഉണ്ടാകുന്നത്. ഇതേത്തുടർന്നാണ് റദ്ദാക്കിയ 465 മെഗാവാട്ടിന്‍റെ നാല് കരാറുകൾ പുനസ്ഥാപിക്കാൻ സർക്കാർ നീക്കം തുടങ്ങിയത്.

Also Read:1000 രൂപവരെ കൗണ്ടറുകളിൽ അടയ്‌ക്കാം: കെഎസ്‌ഇബിയുടെ പുതിയ ഉത്തരവ് തിരുത്തി വൈദ്യുതി മന്ത്രി

​അതേസമയം 465 മെഗാവാട്ടിന്‍റെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ റദ്ദാക്കിയതിൽ അന്വേഷണം വേണമെന്ന് ഇടത് അനുകൂല ഓഫിസേഴ്‌സ് സംഘടനയായ കെഎസ്ഇബിഒഎ ആവശ്യപ്പെട്ടു. പൊതുതാത്പര്യത്തിന് അനുസൃതമായ തീരുമാനമല്ല റഗുലേറ്ററി കമ്മിഷൻ സ്വീകരിച്ചതെന്ന വിമർശനവും സംഘടന ഉന്നയിച്ചു. രാജ്യത്തെ വൈദ്യുതി മേഖല അദാനിയുടെ നിയന്ത്രണത്തിലേക്ക് നീങ്ങുകയാണെന്നും കെഎസ്ഇബിഒഎ പ്രസിഡന്‍റ് എം ജി സുരേഷ് കുമാർ ആരോപിച്ചു.

ABOUT THE AUTHOR

...view details