തിരുവനന്തപുരം:വൈദ്യുതി ബില്‍ കുടിശിക വരുത്തിയതില്‍ വീണ്ടും നടപടിയുമായി കെഎസ്ഇബി (KSEB). ഇത്തവണ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫിസിലെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. തിരുവനന്തപുരത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫിസിലാണ് കെഎസ്‌ഇബിയുടെ നടപടി (KSEB Action Against Public Prosecutor Office).
ഓഫിസിലെ വൈദ്യുതി ബില്‍ കഴിഞ്ഞ ആറ് മാസമായി അടച്ചിരുന്നില്ല. ഇതോടെ ഒരുലക്ഷം രൂപയുടെ കുടിശികയാണുണ്ടായത്. വൈദ്യുതി ചാര്‍ജായ ഈ തുക അടയ്‌ക്കണമെന്ന് കെഎസ്ഇബി നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഈ തുക അടയ്‌ക്കാതെ വന്നതോടെയാണ് ഇന്ന് (സെപ്‌റ്റംബര്‍ 12) കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫിസിലെത്തി ഫ്യൂസ് ഊരിയത് (KSEB Remove the fuse From Public Prosecutor Office). തിരുവനന്തപുരം സി ജെ എം കോടതിയിലെ (CJM Court Thiruvananthapuram) ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് പ്രോസിക്യൂഷന്‍റെ ഓഫിസും വിവിധ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റൻഡ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ഓഫിസുമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ആഭ്യന്തരവകുപ്പിന് കീഴിലുള്ള സ്ഥിരം ജീവനക്കാരാണ് ഇവരെല്ലാം.
ഒരു 'കെഎസ്ഇബി എംവിഡി' പോരുകഥ: അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു കെഎസ്ഇബി എംവിഡി (KSEB MVD Issue) ഫൈനടിക്കല്‍ ഫ്യൂസൂരല്‍ പോര്. വയനാട്ടില്‍ നിന്നായിരുന്നു സംഭവങ്ങളെല്ലാം തുടങ്ങിയത്. കരാര്‍ വാഹനത്തില്‍ തോട്ടിയുമായി പോയ കെഎസ്‌ഇബിയ്‌ക്ക് മോട്ടോര്‍ വാഹന വകുപ്പ് എഐ കാമറ പരിശോധനയിലൂടെ 20,500 രൂപ പിഴയിട്ടിരുന്നു.