കേരളം

kerala

ETV Bharat / state

56 ചാര്‍ജിങ് സ്റ്റേഷനുകളൊരുക്കാന്‍ കെഎസ്ഇബി ; നവംബറില്‍ 40 എണ്ണം പൂര്‍ത്തിയാക്കും

അനര്‍ട്ടിന്‍റെ മൂന്ന് ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണവും നവംബറില്‍ പൂര്‍ത്തിയാക്കും

KSEB  കെ.എസ്‌.ഇ.ബി  കെ.എസ്‌.ഇ.ബിയുടെ 56 ചാര്‍ജിങ് സ്റ്റേഷനുകള്‍  KSEB 56 charging stations  charging stations of KSEB  തിരുവനന്തപുരം വാര്‍ത്ത  Thiruvananthapuram news
സംസ്ഥാനത്ത് കെ.എസ്‌.ഇ.ബി 56 ചാര്‍ജിങ് സ്റ്റേഷനുകള്‍; നവംബറില്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതി

By

Published : Sep 28, 2021, 9:01 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി കെ.എസ്‌.ഇ.ബിയുടെ 56 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുങ്ങുന്നു. ഇതില്‍ 40 എണ്ണം നവംബറില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അനര്‍ട്ടിന്‍റെ മൂന്ന് ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണവും നവംബറോടെ പൂര്‍ത്തിയാകും.

വിപണിയില്‍ ലഭ്യമായ എല്ലാവിധ കാറുകളും, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില്‍ ഉണ്ടാകും.

ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ചാര്‍ജ് ചെയ്യുന്നതിനുള്ള ബൃഹത്തായ ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി കെ.എസ്.ഇ.ബിയുടെ ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജ് പോയിന്‍റുകള്‍ സ്ഥാപിക്കുന്ന പൈലറ്റ് പ്രോജക്റ്റ് അടുത്ത മാസം പൂര്‍ത്തീകരിക്കും.

ഇ - ഓട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട് നഗരത്തിലാണ് 10 ചാര്‍ജ് പോയിന്‍റുകള്‍ ഉള്‍പ്പെടുന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയതിന് ശേഷം സംസ്ഥാനത്ത് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇ മൊബിലിറ്റി, ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ഫ്രാസ്ട്രക്‌ചര്‍ എന്നിവയുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഗോ ഇലക്ട്രിക് ക്യാമ്പയിന്‍ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രചാരണം എനര്‍ജി മാനേജ്‌മെന്‍റ് സെന്‍റര്‍ നടത്തിവരുന്നുണ്ട്.

ഇലക്ട്രിക് ടൂവീലറുകള്‍ക്ക് 43,000 രൂപ വരെ സബ്‌സിഡി

ഗോ ഇലക്ട്രിക് പദ്ധതി പ്രകാരം കേരളത്തിലെ പൊതുജനങ്ങള്‍ക്ക് വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇലക്ട്രിക് ടൂവീലറുകള്‍ വാങ്ങുവാന്‍ അവസരം നല്‍കും.

പൊതുജനങ്ങള്‍ക്ക് എംപാനല്‍ ചെയ്യപ്പെട്ടിരിക്കുന്ന ആറ് വാഹന നിര്‍മാതാക്കളില്‍ നിന്നും ഇലക്ട്രിക് ടൂവീലറുകള്‍ www.MyEV.org.in എന്ന വെബ് സൈറ്റില്‍ നിന്നും, കൂടാതെ മൈ ഇ.വി മൊബൈല്‍ ആപ്പ് (ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ ആപ്പ്‌ സ്റ്റോറിലും ലഭ്യമാണ്) വഴിയും ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇത്തരത്തില്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് 20,000 മുതല്‍ 43,000 രൂപ വരെ സബ്‌സിഡി ലഭിക്കുന്നതാണ്. നാളിതുവരെ 34 ഇലക്ട്രിക് വാഹനങ്ങളുടെ ബുക്കിങ് മേല്‍പ്പറഞ്ഞ സൈറ്റുകളിലൂടെ ഇതുവരെ നടന്നിട്ടുണ്ട്.

കൂടാതെ എനര്‍ജി മാനേജ്‌മെന്‍റ് സെന്‍റര്‍ താല്‍പര്യമുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞ ചെലവില്‍, ഇലക്ട്രിക് ഓട്ടോറിക്ഷ നല്‍കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. മാര്‍ക്കറ്റില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഇലക്ട്രിക് ഓട്ടോറിക്ഷ നല്‍കാനാണ് ലക്ഷ്യമിടുന്നത്.

ALSO READ:പുരാവസ്‌തു തട്ടിപ്പ് : മോൻസണിന്‍റെ വീട്ടില്‍ കസ്റ്റംസ്, വനംവകുപ്പ് പരിശോധന

ABOUT THE AUTHOR

...view details