തിരുവനന്തപുരം:Silver Line Project:സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 13,700 കോടി രൂപയും പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച കെ-റെയില്‍ വഴിയുണ്ടാക്കുന്ന ബാദ്ധ്യതകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് സംസ്ഥാനം നേരത്തെ ഉറപ്പു നല്‍കിയ കാര്യം കത്തില്‍ പറയുന്നു. കേരളത്തിന്‍റെയും രാജ്യത്തിന്‍റെയും പുരോഗതിക്ക് പദ്ധതി നിര്‍ണായകമാകും.
K Rail Project: പാതയ്ക്ക് വേണ്ടി ഏറ്റെടുക്കുന്ന റെയില്‍വേ ഭൂമിയില്‍ കല്ല് സ്ഥാപിക്കാനും തീരുമാനിച്ചു. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്‌ടര്‍ ഭൂമി പദ്ധതിക്ക് ആവശ്യമുണ്ട്. ഇത് പദ്ധതിയിലെ റെയില്‍വേയുടെ വിഹിതമായി കണക്കാക്കുമെന്നും കത്തില്‍ പറയുന്നു.