തിരുവനന്തപുരം:സംസ്ഥാനത്തെ ഹൈസ്‌കൂള്‍ അധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ ഉത്തരവിനെതിരെ പ്രതിഷേധവുമായി കെപിഎസ്‌ടിഎ. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ഹയര്‍ സെക്കന്‍ഡറി അധ്യാപകരായി സ്ഥാന കയറ്റം നല്‍കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിനെതിരെയാണ് പ്രതിഷേധം. അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള യോഗ്യത മാനദണ്ഡത്തില്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ 19 വര്‍ഷത്തെ അധ്യാപന പരിചയമുള്ളവരെ മുന്‍ഗണന പട്ടികയില്‍ നിന്നും ഒഴിവാക്കിയാണ് ഉത്തരവിറക്കിയതെന്നാണ് പ്രധാന ആരോപണം (KPSTA Protest).
എന്നാല്‍ പുതിയ ഉത്തരവിലൂടെ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി 10 വര്‍ഷം സര്‍വീസ് ഉള്ള ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യമാണ് എടുത്ത് കളഞ്ഞതെന്നും കേരള സര്‍വീസ് റൂള്‍ പ്രകാരം അധ്യാപകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്ഥാനക്കയറ്റ ആനുകൂല്യങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും കെപിഎസ്‌ടിഎ സംസ്ഥാന സമിതി ആരോപിക്കുന്നു (Kerala Pradesh State Teachers Association).