തിരുവനന്തപുരം: പ്ലസ് ടു, എസ്‌എസ്‌എല്‍സി പരീക്ഷകള്‍ നീട്ടിവെക്കണമെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍. വിക്‌ടേഴ്‌സ് ചാനലൂടെ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും റിവിഷന്‍ നടത്താന്‍ മതിയായ സമയം ലഭിച്ചിട്ടില്ലെന്നും കെപിഎസ്‌ടിഎ ചൂണ്ടിക്കാട്ടി.
പ്ലസ് ടു, എസ്‌എസ്‌എല്‍സി പരീക്ഷകള്‍ നീട്ടിവെക്കണമെന്ന് കെപിഎസ്‌ടിഎ
ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും റിവിഷന്‍ നടത്താന്‍ മതിയായ സമയം ലഭിച്ചിട്ടില്ലെന്നും കെപിഎസ്‌ടിഎ ചൂണ്ടിക്കാട്ടി.
പ്ലസ് ടു, എസ്‌എസ്‌എല്‍സി പരീക്ഷകള്‍ നീട്ടിവെക്കണമെന്ന് കെപിഎസ്‌ടിഎ
നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 17ന് പരീക്ഷകള്‍ നടത്തുന്നത് പ്രായോഗികമല്ലെന്നും രക്ഷിതാക്കള്‍ ആശങ്കയിലാണെന്നും സംഘടന പറഞ്ഞു. മതിയായ സമയം നല്‍കാതെ ധൃതിപിടിച്ച് പരീക്ഷകള്‍ നടത്തുന്നത് കുട്ടികളെ കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിടുമെന്നും കെപിഎസ്‌ടിഎ അഭിപ്രായപ്പെട്ടു.