കേരളം

kerala

ETV Bharat / state

സ്ഥാനാർഥികളെ മാർച്ച് പത്തിനുള്ളിൽ പ്രഖ്യാപിക്കാനൊരുങ്ങി കെ.പി.സി.സി

ഈ മാസം ആറ്, ഏഴ് തിയതികളില്‍ ഹൈക്കമാന്‍ഡുമായി സംസ്ഥാന നേതാക്കള്‍ നടത്തുന്ന ചര്‍ച്ചയില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം. നാല് തവണയിലധികം മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന് വി.എം.സുധീരന്‍, പി.സി.ചാക്കോ എന്നിവര്‍ ഇന്ന് നടന്ന യോഗത്തിൽ ആവശ്യപ്പെട്ടു.

KPCC  സ്ഥാനാർഥി പ്രഖ്യാപനം  കെ.പി.സി.സി  നിയമസഭാ തെരഞ്ഞെടുപ്പ്  എ.ഐ.സി.സി  AICC
സ്ഥാനാർഥികളെ മാർച്ച് പത്തിനുള്ളൽ പ്രഖ്യാപിക്കാനൊരുങ്ങി കെ.പി.സി.സി

By

Published : Mar 2, 2021, 5:15 PM IST

തിരുവനന്തപുരം: മാർച്ച് പത്തിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനൊരുങ്ങി കെ.പി.സി.സി നേതൃത്വം. ഈ മാസം ആറ്, ഏഴ് തിയതികളില്‍ ഹൈക്കമാന്‍ഡുമായി സംസ്ഥാന നേതാക്കള്‍ നടത്തുന്ന ചര്‍ച്ചയില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. എ.ഐ.സി.സി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇന്ന് നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ ഇതു സംബന്ധിച്ച് ധാരണയിലെത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തെ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളുടെയും ഏകോപന ചുമതല ഏറ്റെടുക്കുകയാണ് ഉദ്ദേശം. പല മണ്ഡലങ്ങളിലും തന്‍റെ പേര് അനാവശ്യ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് അസന്നിഗ്‌ധമായി ഇക്കാര്യം പറയുന്നതെന്ന് യോഗത്തില്‍ മുല്ലപ്പള്ളി പറഞ്ഞു. പ്രതീക്ഷിച്ചതിലും നേരത്തേ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അസ്വാരസ്യങ്ങളോ വിവാദങ്ങളോ പാടില്ലെന്ന് നേതാക്കള്‍ ഒരേ സ്വരത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയെന്നാണ് സൂചന.

നാല് തവണയിലധികം മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന് വി.എം.സുധീരന്‍, പി.സി.ചാക്കോ എന്നിവര്‍ യോഗത്തിൽ ആവശ്യപ്പെട്ടു. തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും മത്സരത്തിന് താനില്ലെന്നും പി.ജെ.കുര്യന്‍ അറിയിച്ചു. എ.ഐ.സി.സി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് സമിതിയിലെ ഓരോ അംഗങ്ങളുമായും നേതാക്കള്‍ പ്രത്യേകം ചര്‍ച്ച നടത്തി. സ്ഥാനാര്‍ഥികളുടെ പേരും ജയസാധ്യതയ്ക്കുള്ള കാരണങ്ങളും നേതാക്കള്‍ ആരാഞ്ഞു. ജില്ലാ കമ്മിറ്റികളോട് രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥി ലിസ്റ്റ് നല്‍കാന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ക്കു പുറമേ ഡി.സി.സി അധ്യക്ഷന്‍മാരും യോഗത്തില്‍ സംബന്ധിച്ചു.

ABOUT THE AUTHOR

...view details