തിരുവനന്തപുരം:ലതിക സുഭാഷിന് മനപൂർവ്വം സീറ്റ് നിഷേധിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ലതികയ്ക്ക് സീറ്റ് നൽകണമെന്നാഗ്രഹിച്ചിരുന്നു. ഏറ്റുമാനൂർ ഘടക കക്ഷിയുടെ സീറ്റാണെന്നും ആ സീറ്റ് അല്ലാതെ മറ്റൊരു സീറ്റ് സ്വീകാര്യമല്ലെന്ന് ലതിക അറിയിച്ചുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. പദവികൾക്ക് വേണ്ടി മാത്രമുള്ള പ്രവർത്തനമല്ല വേണ്ടത്. അർഹരായ പലരും പുറത്തു നിൽക്കുന്നുണ്ടെന്നും എല്ലാവരെയും തൃപ്‌തിപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലതിക സുഭാഷിന് മനപൂർവ്വം സീറ്റ് നിഷേധിച്ചിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
ഏറ്റുമാനൂർ ഘടക കക്ഷിയുടെ സീറ്റാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
ലതിക സുഭാഷിന് മനപൂർവ്വം സീറ്റ് നിഷേധിച്ചിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
15 വനിതകൾക്ക് സ്ഥാനാർഥിത്വം നൽകാനായിരുന്നു നേതൃതല ധാരണ. എന്നാൽ പട്ടികയിൽ ഉൾപ്പെടുത്തിയ പലരും മത്സരിക്കാൻ തയ്യാറായില്ല. അതുകൊണ്ടാണ് വനിത പ്രാതിനിധ്യം കുറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. കോൺഗ്രസ് ധർമ്മടത്ത് ശക്തനായ സ്ഥാനാർഥിയെ നിർത്തുമെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
Last Updated : Mar 15, 2021, 1:37 PM IST