തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കെ. സുധാകരൻ ഇന്ദിരാഭവനിൽ എത്തി മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും. എല്ലാവരോടും കൂടിയാലോചിച്ച് പ്രവർത്തിക്കുമെന്നും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാവുക എന്നും സുധാകരൻ പറഞ്ഞു.
മുല്ലപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി കെ.സുധാകരൻ - പാർട്ടി പ്രസിഡന്‍റ്
ഇന്ദിരാഭവനിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്
നിയുക്ത കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി
Also Read: കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നു
അതേസമയം പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രൻ പാർട്ടി പ്രസിഡന്‍റ് എന്ന നിലയിലുള്ള പദവികൾ ഒഴിഞ്ഞു. പാർട്ടി നൽകിയ കാർ തിരിച്ചേൽപ്പിച്ച് അംബാസിഡർ കാറിലാണ് മുല്ലപ്പള്ളി ഇന്ന് ഇന്ദിരാഭവനിൽ എത്തിയത്. സ്ഥാനമൊഴിയുന്നതിനുമുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളവും മുല്ലപ്പള്ളി വർധിപ്പിച്ചിരുന്നു. ആയിരം രൂപ വീതമാണ് ശമ്പളം വർധിപ്പിച്ചത്.