തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി നിയുക്ത കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കോൺഗ്രസ് ഒരുകാലത്തും ആർഎസ്എസിന്‍റെ ഔദാര്യം പറ്റിയിട്ടില്ല. മുഖ്യമന്ത്രിയുടെ ചരിത്രം മറിച്ചാണ്. കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് പോലും കോൺഗ്രസ് ഇടപെടൽ കാരണമാണ്. അതിന്‍റെ ക്രെഡിറ്റ് മുഖ്യമന്ത്രി തട്ടിയെടുക്കാൻ നോക്കുന്നു. അഖിലേന്ത്യാ തലത്തിൽ ബിജെപിയും ആർഎസ്എസുമാണ് പാര്‍ട്ടിയുടെ ശത്രു. കേരളത്തിൽ ബിജെപി എതിർക്കാനും വേണ്ടി ശക്തരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ ശത്രു ആര്? പിണറായി വിജയനും കെ. സുധാകരനും വാഗ്പോര് Read Also..........സുധാകരന്‍ പിണറായി വിജയനൊത്ത എതിരാളിയോ...?, കാത്തിരുന്ന് കാണേണ്ട പൂരമെന്ന് മുഖ്യമന്ത്രി
തന്‍റെ നിലപാട് തെറ്റാണെങ്കിൽ പാർട്ടി തിരുത്തും. ന്യൂനപക്ഷങ്ങളിൽ നിന്ന് കോൺഗ്രസിനെ അകറ്റാനാണ് സിപിഎം ശ്രമം. എന്തിനാണ് സിപിഎമ്മിന് ഇത്ര ഭയാശങ്ക. സംഘടനാ വിഷയങ്ങളിൽ മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകുമെന്നും ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു.
കെ.സുധാകരൻ ബിജെപിയോട് മൃദുസമീപനം പുലർത്തുന്നുവെന്ന വിമർശനമാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തിയത്. ആരാണ് കോൺഗ്രസിന്‍റെ പ്രധാന എതിരാളി എന്ന ചോദ്യത്തെ കുറിച്ചുള്ള കെ സുധാകരന്‍റെ മറുപടിയെ ചൊല്ലിയായിരുന്നു വിവാദം.