കേരളം

kerala

ETV Bharat / state

കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇനി ജംബോ കമ്മിറ്റി, അംഗത്വം 23 ൽ നിന്നും 36 ലേക്ക്

KPCC Political Affairs Committee Members : എംപിമാരായ ശശി തരൂരിനെയും ഹൈബി ഈഡനെയും ഉള്‍പ്പെടുത്തി കെപിസിസി രാഷ്ട്രീയകാര്യസമിതി പുനഃസംഘടിപ്പിച്ചു. 36 അംഗ സമിതിക്കാണ് രൂപം നല്‍കിയത്. റോജി എം.ജോണ്‍, ചെറിയാന്‍ ഫിലിപ്പ്, ഷാനിമോ‍ള്‍ ഉസ്മാന്‍, പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവരെയും സമിതിയില്‍ ഉള്‍പ്പെടുത്തി.

KPCC  കെപിസിസി  രാഷ്ട്രീയ കാര്യ സമിതി  Political Affairs Committee  ജംബോ കമ്മിറ്റി  JUMBO COMMITTEE
KPCC Political Affairs Committee Members

By ETV Bharat Kerala Team

Published : Jan 16, 2024, 10:07 PM IST

Updated : Jan 16, 2024, 10:42 PM IST

തിരുവനന്തപുരം : കെപിസിസി രാഷ്ട്രീയകാര്യ സമിതിയും ജംബോ കമ്മിറ്റിയായി. അംഗത്വം 23 ൽ നിന്നും 36 ആയി വർദ്ധിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പിയാണ് വാർത്താക്കുറിപ്പിലൂടെ പുതിയ രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളുടെ പട്ടിക പുറത്ത് വിട്ടത്(KPCC Political Affairs Committee Members ).

കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ മുരളീധരൻ, വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ്, പി ജെ കുര്യൻ, ശശി തരൂർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ്, ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, എം കെ രാഘവൻ, ടി എൻ പ്രതാപൻ, ആന്റോ ആന്റണി, ഹൈബി ഈഡൻ, പി സി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എം ലിജു, ടി സിദ്ദിഖ്, എ പി അനിൽകുമാർ, സണ്ണി ജോസഫ്, റോജി എം ജോൺ, എൻ സുബ്രഹ്മണ്യൻ, അജയ് തറയിൽ, വി എസ് സുനിൽ കുമാർ, ജോസഫ് വാഴക്കാൻ, പദ്മജ വേണുഗോപാൽ, ചെറിയാൻ ഫിലിപ്പ്, ബിന്ദു കൃഷ്ണ, ഷാഫി പറമ്പിൽ, ശൂരനാട് രാജശേഖരൻ, പി കെ ജയലക്ഷ്മി, ജോൺസൺ എബ്രഹാം എന്നിവരാണ് പുതിയ രാഷ്ട്രീയ കാര്യ സമിതി അംഗങ്ങൾ.

തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ രാഷ്ട്രീയ കാര്യ സമിതിയെ നിയോഗിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലം തലത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ചേർന്ന രാഷ്ട്രീയ കാര്യ സമിതിയിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഓരോ മണ്ഡലത്തിലും സാധ്യതയുള്ള സ്ഥാനാർഥിയുടെ പേര് ഉൾപ്പെട്ട റിപ്പോർട്ട്‌ ഹൈകമാൻഡിനെ അറിയിക്കാൻ മണ്ഡലം പ്രസിഡന്‍റുമാര്‍ക്ക് നിർദേശവും നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ രാഷ്ട്രീയ കാര്യ സമിതി ജംബോ കമ്മിറ്റിയാക്കി പരിഷ്കരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര സമാപിക്കുന്നതോടെ പൂർണമായും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനുള്ള കോൺഗ്രസിന്‍റെ നീക്കങ്ങളുടെ ഭാഗമാണ് ഇപ്പോഴുണ്ടായ പുനസംഘടന.

Last Updated : Jan 16, 2024, 10:42 PM IST

ABOUT THE AUTHOR

...view details