തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യസമിതി യോഗം ഇന്ന് (ജൂണ്‍ 23 ബുധൻ) ചേരും. കെ.സുധാകരന്‍ കെപിസിസി പ്രസിഡന്‍റായ ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതിയോഗമാണ്. വൈകിട്ട് മൂന്നിന് ചേരുന്ന യോഗത്തിന്‍റെ പ്രധാന പരഗണന വിഷയം കെപിസിസി, ഡിസിസി പുനഃസംഘടനയാണ്. പുനഃസംഘടനയുടെ മാനദണ്ഡം സമിതി ചര്‍ച്ച ചെയ്യും. ജംബോ കമ്മറ്റികള്‍ വേണ്ടെന്ന നിലപാടാണ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമുള്ളത്.
കെപിസിസി രാഷ്‌ട്രീയകാര്യസമിതി യോഗം ഇന്ന് - kpcc s committee meet today
ജംബോ കമ്മറ്റികള്‍ വേണ്ടെന്ന നിലപാടാണ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമുള്ളത്.
ALSO READ:വിസ്‌മയയുടെ മരണം; ഐ.ജി ഹർഷിതാ അട്ടല്ലൂരി കൊല്ലത്ത്
ഗ്രൂപ്പ് വീതം വയ്പ്പ് ഉണ്ടാകുമ്പോള്‍ കമ്മറ്റികള്‍ ജംബോ കമ്മറ്റികളാകുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്. രാഹുല്‍ഗാന്ധിയുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് രാഷ്ട്രീയകാര്യസമിതി ചേരുന്നത്. ഡിസിസി പ്രസിഡന്‍റുമാരുള്‍പ്പെടെ സമഗ്രമായ അഴിച്ചു പണിയാണ് കെ.സുധാകരന്‍റെ നിലപാട്. ഇതില്‍ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായമാണ് നിര്‍ണായകം. മുട്ടില്‍ മരംമുറികേസിലെ സമരപരിപാടികളും സമിതി തീരുമാനിക്കും. ബ്രണ്ണന്‍ വിവാദത്തില്‍ സുധാകരന് യോഗം പിന്തുണ പ്രഖ്യാപിച്ചേക്കും.