തിരുവനന്തപുരം: കെപിസിസി പുനഃസംഘടന ചർച്ചയ്ക്ക് ഇന്ന് തുടക്കം. പ്രധാന നേതാക്കളുമായി കെ.പി.സി.സി അധ്യക്ഷൻ ഇന്ന് ചര്‍ച്ച നടത്തും. കെപിസിസി ഭാരവാഹികളുടെ എണ്ണവും ഡിസിസി പുനഃസംഘടനയുമാകും പ്രധാന അജണ്ട. പ്രതിപക്ഷ നേതാവ് വി. ഡിസതീശൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, യുഡിഎഫ് കണ്‍വീനർ എംഎം ഹസൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക.
കെ സുധാകരൻ മുതിര്‍ന്ന നേതാക്കളെ കാണും; കെ.പി.സി.സി പുനഃസംഘടന ചര്‍ച്ചയ്ക്ക് തുടക്കം - ഡിസിസി പുനസംഘടന
ഓണത്തിന് മുമ്പ് പുനഃസംഘടന പൂർത്തിയാക്കാനാണ് കോൺഗ്രസ് തീരുമാനം. നടപടികള്‍ വൈകുന്നതിൽ നേരത്തേ ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിരുന്നു
കെപിസിസി പുനസംഘടന ചർച്ചകൾക്ക് ഇന്ന് തുടക്കം
നിയമസഭ സമ്മേളനത്തിന് ശേഷം നേതാക്കൾ ഡല്‍ഹിയിലേക്ക് പോകും. ഡല്‍ഹി ചർച്ചകൾക്ക് മുമ്പ് കേരളത്തിൽ പ്രാഥമിക ധാരണയിലെത്താനാണ് നീക്കം. മുഴുവൻ ഡിസിസികളും അഴിച്ചുപണിയാനാണ് ആലോചന. പുനഃസംഘടന വൈകുന്നതിൽ നേരത്തേ ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് തിരക്കിട്ട ചർച്ചകൾ ആരംഭിച്ചത്. ഓണത്തിന് മുമ്പ് പുനഃസംഘടന പൂർത്തിയാക്കാനാണ് കോൺഗ്രസ് നീക്കം.