തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അവലോകനത്തിനായുളള കെ പി സി സി ഉന്നതതല യോഗം ഇന്ന് . ലോക്സഭ മണ്ഡലം തിരിച്ചുള്ള അവലോകനമാകും ഇന്നുണ്ടാകുക. രാവിലെ ഡിസിസി അധ്യക്ഷൻമാരുടെയും സ്ഥാനാർഥികളുടെയും യോഗവും ഉച്ചക്കുശേഷം കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയും യോഗം ചേരും.
തെരഞ്ഞെടുപ്പ് അവലോകനം ; കെ പി സി സി ഉന്നതതല യോഗം ഇന്ന് - കെ പി സി സി ഉന്നതതല യോഗം
ഡിസിസി അധ്യക്ഷൻമാരുടെയും സ്ഥാനാർഥികളുടെയും യോഗത്തിന് ശേഷമാകും കെ പി സി സി ഉന്നതതല യോഗം
ഫയൽചിത്രം
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്‍റെ വീഴ്ചകൾ സ്ഥാനാർഥികൾ ഉന്നയിക്കുമെന്നതിനാൽ യോഗത്തിൽ വാഗ്വാദം ഉറപ്പാണ്. വോട്ടർ പട്ടികയിൽ നിന്ന് പേരു വെട്ടി നീക്കിയ സംഭവവും പോസ്റ്റൽ ബാലറ്റ് വിവാദവും യോഗത്തിൽ ചർച്ചയാകും . പാലക്കാട്, ആറ്റിങ്ങൽ, ആലത്തൂർ മണ്ഡലങ്ങളിൽ വിജയ സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന യു ഡി എഫ് ഉന്നതതല യോഗം വിലയിരുത്തിയിരുന്നു.