തിരുവനന്തപുരം:തീപിടിത്തം ഉപയോഗപ്പെടുത്തി പ്രതിപക്ഷം കലാപത്തിനിറങ്ങിയിരിക്കുന്നത് ജാള്യം മറയ്ക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സെക്രട്ടേറിയറ്റിൽ കയറി ആക്രമണം നടത്തിയവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു.
പ്രതിപക്ഷം കലാപത്തിനിറങ്ങിയിരിക്കുന്നത് ജാള്യം മറയ്ക്കാനെന്ന് കോടിയേരി ബാലകൃഷ്ണൻ
സെക്രട്ടേറിയറ്റിൽ കയറി ആക്രമണം നടത്തിയവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു
അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്‍റെയും യുഡിഎഫിൽ വിള്ളൽ വീണതിന്‍റെയും ജാള്യം സെക്രട്ടേറിയറ്റിലെ തീപിടുത്തം ഉപയോഗിച്ച് മറയ്ക്കാനാണ് ബിജെപിയുടെയും കോൺഗ്രസിന്‍റെയും ശ്രമം. ബിജെപിയും കോൺഗ്രസും സംയുക്തമായി കലാപത്തിന് ശ്രമിക്കുകയാണ്. തീപിടിത്തം ഉണ്ടായി വളരെ പെട്ടെന്ന് തന്നെ സെക്രട്ടേറിയറ്റിൽ എത്തി കലാപമുണ്ടാക്കാനാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശ്രമിച്ചത്. സംഭവം അന്വേഷിക്കുമ്പോൾ കോൺഗ്രസ് ബിജെപി നേതാക്കളുടെ ഇടപെടൽ കൂടി പരിശോധിക്കണമെന്ന് കോടിയേരി പറഞ്ഞു. ഇ- ഫയലിങ് സംവിധാനം ഉള്ളതുകൊണ്ട് ഏതെങ്കിലും ചില കടലാസുകൾ കത്തിയാൽ ഒരു സുപ്രധാന രേഖയും നഷ്ടപ്പെടില്ല. ഇക്കാര്യം അറിഞ്ഞുകൊണ്ട് തന്നെ പ്രതിപക്ഷം നുണ പ്രചാരണം നടത്തുകയാണെന്നും കോടിയേരി ആരോപിച്ചു.