തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ അവധി അപേക്ഷ നാളത്തെ സിപിഎം സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യും. ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്ന കോടിയേരിക്ക് പകരം ചുമതല മറ്റൊരാള്‍ക്ക് നല്‍കുന്ന കാര്യവും നാളത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ ചര്‍ച്ചക്ക് വരും. ഒരു മാസത്തോളം അമേരിക്കയില്‍ ചികിത്സ വേണമെന്നാണ് കോടിയേരിക്ക് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അതുകൊണ്ടാണ് താല്കാലിക ചുമതല മറ്റൊരാള്‍ക്ക് നല്‍കുന്ന കാര്യം ചര്‍ച്ചയാകുന്നത്.എന്നാൽ ഇക്കാര്യങ്ങള്‍ സിപിഎം ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
കോടിയേരി ബാലകൃഷ്ണൻ്റെ അവധി അപേക്ഷ; നാളത്തെ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യും - കോടിയേരി ബാലകൃഷ്ണൻ്റെ അവധി
ഒരു മാസത്തോളം അമേരിക്കയില്‍ ചികിത്സ വേണമെന്നാണ് കോടിയേരിക്ക് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇന്ന് വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എ.കെ.ജി സെൻ്ററില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രി എ.കെ.ബാലനും കൂടികാഴ്‌ചയില്‍ പങ്കെടുത്തു. ഒരു മാസത്തോളം ചികിത്സയും തുടര്‍ന്ന് വിശ്രമവും കൂടി ആറ് മാസത്തോളം മാറി നില്‍ക്കേണ്ട സാഹചര്യത്തിലാണ് പകരം ചുമതലയെന്ന നിര്‍ദ്ദേശമുയരുന്നത്. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, എം.എ.ബേബി, ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. മന്ത്രിസഭയില്‍ അഴിച്ചു പണി വേണമൊയെന്ന കാര്യവും നാളത്തെ സെക്രട്ടറിയേറ്റ് യോഗം പരിശോധിക്കും. പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് കൂടുതലായി കൊണ്ടുവരാനുള്ള ആലോചനയിലാണ് സിപിഎം.