കേരളം

kerala

By

Published : Sep 26, 2019, 2:21 PM IST

Updated : Sep 26, 2019, 2:42 PM IST

ETV Bharat / state

മരടിലെ സുപ്രീം കോടതിവിധി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന് കോടിയേരി

കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം ജനങ്ങളെ സര്‍ക്കാരിന് എതിരാക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി ബാലകൃഷ്‌ണന്‍

കോടിയേരി

തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന കോടതി വിധി സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. താമസക്കാരെ ഒഴിപ്പിച്ചാല്‍ മാത്രമേ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സാധിക്കുകയുള്ളൂ.

മരടിലെ സുപ്രീം കോടതിവിധി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന് കോടിയേരി

മാനുഷിക പരിഗണന നല്‍കി കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. താമസക്കാര്‍ക്ക് അവരുടെ തുക തിരികെ നല്‍കുന്നതിനും പരമാവധി ആശ്വാസം നല്‍കുന്നതിനും ശ്രമിക്കണം. പ്രശ്‌നം സംസ്ഥാന സര്‍ക്കാരിന് നിയമ നിര്‍മാണത്തിലൂടെ പരിഹരിക്കാന്‍ കഴിയുന്നതല്ല. സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരിനെ വലിയ രീതിയിലാണ് അലട്ടുന്നത്. കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം ജനങ്ങളെ സര്‍ക്കാരിന് എതിരാക്കാന്‍ ശ്രമിക്കുകയാണ്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് താല്‍കാലിക പുനരധിവാസം ഒരുക്കാന്‍ നടപടി സ്വീകരിക്കണമെന്നും കോടിയേരി തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

Last Updated : Sep 26, 2019, 2:42 PM IST

ABOUT THE AUTHOR

...view details