കേരളം

kerala

ETV Bharat / state

വര്‍ക്കിങ് പ്രസിഡന്‍റുമാരെ മാറ്റാന്‍ ഗ്രൂപ്പുകള്‍ക്ക് അധികാരമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്

താനും സുധാകരനും ഒഴിയാന്‍ തയ്യാറാകാത്തത് കൊണ്ടാണ് ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം നടപ്പാക്കാനാകാതെ പോയതെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും കൊടിക്കുന്നില്‍ സുരേഷ്

By

Published : Jan 23, 2020, 2:10 PM IST

kodikkunnil suresh  kpcc seat partition  kpcc working president  കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ്  എംപി കൊടിക്കുന്നില്‍ സുരേഷ്  കെപിസിസി ജംബോ ഭാരവാഹി പട്ടിക  ഒരാള്‍ക്ക് ഒരു പദവി
വര്‍ക്കിങ് പ്രസിഡന്‍റുമാരെ മാറ്റാന്‍ ഗ്രൂപ്പുകള്‍ക്ക് അധികാരമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റുമാരെ മാറ്റാന്‍ ഗ്രൂപ്പുകള്‍ക്ക് അധികാരമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. എംപിമാര്‍ എന്ന നിലയില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റുമാരായി താനും കെ.സുധാകരനും തുടരുന്നതില്‍ പ്രശ്‌നമുണ്ടെങ്കില്‍ ഒഴിപ്പിക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷയാണ്. താനുള്‍പ്പെടെ മൂന്ന് വര്‍ക്കിങ് പ്രസിഡന്‍റുമാരുടെയും നിയമനം ഗ്രൂപ്പടിസ്ഥാനത്തില്‍ അല്ലെന്നും തങ്ങളെ നിയമിച്ചത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ക്കിങ് പ്രസിഡന്‍റുമാരെ മാറ്റാന്‍ ഗ്രൂപ്പുകള്‍ക്ക് അധികാരമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്

കെപിസിസിയുടെ ജംബോ ഭാരവാഹി പട്ടികയെ കുറിച്ച് തനിക്കറിയില്ല. ഇപ്പോള്‍ നടക്കുന്നത് ഗ്രൂപ്പടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ മാത്രമാണ്. ഇതുസംബന്ധിച്ച് തനിക്ക് അഭിപ്രായമുണ്ട്. അത് പറയേണ്ടിടത്ത് പറയും. താനും സുധാകരനും ഒഴിയാന്‍ തയ്യാറാകാത്തത് കൊണ്ടാണ് ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം നടപ്പാക്കാനാകാതെ പോയതെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details