തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ട് നിരോധനം എന്ന കേന്ദ്ര തീരുമാനം തീർത്തും പരാജയം എന്നതിന് ഉത്തമ ഉദാഹരണമാണ് കൊടകര കുഴൽപ്പണ കേസെന്ന് ഷാഫി പറമ്പിൽ എംഎൽഎ. തെരഞ്ഞെടുപ്പിൽ കള്ളപ്പണം മുഴുവൻ ഒഴുക്കി ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കരുതെന്നും ഷാഫി പറമ്പിൽ നിയമസഭയിൽ പറഞ്ഞു.
നോട്ട് നിരോധനം പരാജയമാണെന്ന് തെളിയിക്കുന്നതാണ് കൊടകര കുഴൽപ്പണക്കേസ്: ഷാഫി പറമ്പിൽ
കൊടകര കേസ് സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിൽ ആയിരുന്നു ഷാഫിയുടെ വിമർശനം.
കൊടകര കുഴൽപ്പണക്കേസ്; നോട്ട് നിരോധനം പരാജയമാണെന്ന് തെളിയിക്കുന്നുവെന്ന് ഷാഫി പറമ്പിൽ
അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ വ്യാപകമായ സമ്മർദത്തിന് വിധേയരാകാൻ സാഹചര്യമുണ്ട്. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നതുപോലെ ഒരു കുഴലിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും എന്ന തരത്തിൽ ആകരുതെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ഷാഫി പറഞ്ഞു. കൊടകര കേസ് സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിൽ ആയിരുന്നു ഷാഫിയുടെ വിമർശനം.
ALSO READ:കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹർജി
Last Updated : Jun 7, 2021, 2:08 PM IST