കേരളം

kerala

ETV Bharat / state

കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു

ബുധനാഴ്‌ച രാവിലെ ഏഴ് മണിയോടെയായിരുന്നു പാതയോരത്ത് നിന്നിരുന്ന ഉണക്കമരം റോഡിലേക്ക് വീണത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Kochi-Dhanushkodi National Highway  National Highway traffic obstructed  Kochi-Dhanushkodi  traffic obstructed  കൊച്ചി-ധനുഷ്‌ക്കോടി  കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാത  ദേശീയ പാത  വാളറ  വാളറ ദേശീയ ഹൈവേ
കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു

By

Published : Feb 10, 2021, 10:59 AM IST

ഇടുക്കി:കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ വാളറക്ക് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. ബുധനാഴ്‌ച രാവിലെ ഏഴ് മണിയോടെയായിരുന്നു പാതയോരത്ത് നിന്നിരുന്ന ഉണക്കമരം റോഡിലേക്ക് വീണത്. സംഭവത്തില്‍ ആളപായമോ അനിഷ്ട സംഭവങ്ങളൊ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടിമാലിയില്‍ നിന്നും അഗ്നിശമന സേനാംഗങ്ങള്‍ എത്തി മരം മുറിച്ച് നീക്കി.

സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി. ദേശീയപാതയോരത്ത് അപകടകരമായി മരം നില്‍ക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ചീയപ്പാറക്ക് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് രോഗിയുമായി എത്തിയ ആംബുലന്‍സ് ദേശീയപാതയില്‍ കുടുങ്ങിയിരുന്നു.

ABOUT THE AUTHOR

...view details