കേരളം

kerala

ETV Bharat / state

ആശ വർക്കർമാർക്കും എൻഎച്ച്‌എമ്മിനുമായി 99.16 കോടി: നടപടി കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ - ആശ വർക്കർമാരുടെ ഓണറേറിയം

Asha Workers and NHM Fund Allocated: ആശ വർക്കർമാരുടെ ഓണറേറിയം വിതരണത്തിനും എൻഎച്ച്‌എമ്മിനുമായി സംസ്ഥാനം 99.16 കോടി അനുവദിച്ചു. കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ അധിക വിഹിതം നൽകുന്നത്. നിർദേശിച്ച ബ്രാൻഡിങ്‌ നടപ്പാക്കുന്നില്ലെന്നതാണ് കേന്ദ്രം കാരണമായി പറയുന്നത്.

fund allocated by state  കേന്ദ്ര വിഹിതം  ആശ വർക്കർമാരുടെ ഓണറേറിയം  K N Balagopal
Finance Minister Balagopal on fund allocated for Asha workers and NHM

By ETV Bharat Kerala Team

Published : Jan 11, 2024, 7:16 AM IST

തിരുവനന്തപുരം : ആശ വർക്കർമാരുടെ ഓണറേറിയം വിതരണം, ദേശീയ ആരോഗ്യ മിഷൻ (എൻഎച്ച്‌എം) എന്നിവക്കായി 99.16 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ (Fund allocated for Asha workers and NHM). ബജറ്റ്‌ വിഹിതമായി ഈ ഇനത്തിൽ 24.16 കോടി രൂപ മാത്രമാണ്‌ അവശേഷിച്ചിരുന്നത്‌. ദേശീയ ആരോഗ്യ മിഷന് കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ അധിക വിഹിതമായി 75 കോടി രൂപ കൂടി ലഭ്യമാക്കുകയാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ (K N Balagopal) വാർത്താക്കുറിപ്പിൽ അറിയിച്ചു.

മിഷന്‌ കേന്ദ്ര വിഹിതവും (Central allocation) സംസ്ഥാനം മുൻകൂർ നൽകേണ്ട സ്ഥിതിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. 371 കോടി രൂപ കേന്ദ്ര വിഹിതം ലഭ്യമാക്കുമെന്നാണ്‌ അറിയിച്ചിരുന്നത്‌. നാലു ഗഡുക്കളായി ഇത്‌ അനുവദിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ പത്തു മാസം കഴിഞ്ഞിട്ടും ഒരു രൂപപോലും കേന്ദ്രം നൽകിയിട്ടില്ല. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ എൻഎച്ച്‌എമ്മിന് പല കാര്യങ്ങളിലും കാലതാമസം നേരിടുന്ന അവസ്ഥയാണ്.

എൻഎച്ച്‌എമ്മിന് സംസ്ഥാന വിഹിതമായി 228 കോടി രൂപയും, കേന്ദ്ര വിഹിതം മുൻകൂറായി 236.66 കോടി രൂപയും നേരത്തെ സംസ്ഥാനം നൽകിയിരുന്നുവെന്നും കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ മരുന്നിന്‍റെ പണം അടക്കം സമയത്തിന്‌ നൽകാനാകാത്ത സ്ഥിതിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആശ വർക്കർമാരുടെ പ്രതിഫലം, 108 ആബുലൻസ്‌ ജീവനക്കാരുടെ വേതനം ഉൾപ്പെടെ കുടിശികയാകുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്. ഇതിനെ തുടർന്നാണ് സർക്കാർ ഇടപെടൽ.

എൻഎച്ച്‌എമ്മിന്‌ (NHM) അനുവദിച്ച തുക പോലും കേന്ദ്രം തടഞ്ഞുവയ്‌ക്കുകയാണ്. ഇതിന് കാരണമായി കേന്ദ്രം പറയുന്നത് കേന്ദ്ര സർക്കാർ നിർദേശിച്ച ബ്രാൻഡിങ്‌ നടപ്പാക്കുന്നില്ലെന്നതാണെന്നും മന്ത്രി ആരോപിച്ചു. കേന്ദ്ര വിഹിതമുള്ളതും ഏതെങ്കിലും തരത്തിൽ കേന്ദ്ര സഹായമുള്ളതുമായ പദ്ധതികളിലെല്ലാം കേന്ദ്ര സർക്കാർ നിർദേശിക്കുന്ന പ്രചരണ സാമഗ്രികൾ ഉപയോഗിക്കണമെന്ന്‌ നിർബന്ധം പിടിക്കുന്നുവെന്നും ഈ സാഹചര്യത്തിലാണ്‌ പദ്ധതിയുടെ കേന്ദ്ര വിഹിതം സംസ്ഥാനം മൂൻകൂർ തുക നൽകുന്നതെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

വി മുരളീധരന് ധനമന്ത്രിയുടെ മറുപടി : കഴിഞ്ഞ നവംബറിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ (V Muraleedharan) സർക്കാരിന്‍റെ ധൂർത്തും അഹന്തയും കാരണമാണ് കേരളം വലിയ കടക്കെണിയിലേക്ക് പോകുന്നതെന്ന ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ മന്ത്രി കെ എൻ ബാലഗോപാൽ മറുപടിയുമായി രംഗത്തെത്തി. സർക്കാരിന് നൽകിയെന്ന് പറയുന്നത് കേരളത്തിന് കിട്ടാനുള്ള തുക ആണെന്നും വി മുരളീധരൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് ധനമന്ത്രി പറഞ്ഞത്.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിനെയും മുഖ്യമന്ത്രിയേയും വിമർശിച്ച മുരളീധരന്‍റെ പരാമർശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാതെ കേന്ദ്രമാണ് ജനങ്ങളെ മണ്ടന്മാരാക്കുന്നതെന്നും കുറ്റപ്പെടുത്തി. കേരളത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര വിഹിതം നൽകാത്തതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read: 'മുഖ്യമന്ത്രി ഇത്ര മണ്ടനാകരുത്, കേരളത്തെ കടത്തിലാക്കുന്നത് ധൂര്‍ത്തും അഹന്തയും': വി മുരളീധരന്‍

ABOUT THE AUTHOR

...view details