കേരളം

kerala

ETV Bharat / state

'രാജ്യദ്രോഹി' പരാമര്‍ശം: മന്ത്രിമാരുടെ നാക്ക് മുഖ്യമന്ത്രി നിയന്ത്രിക്കണമെന്ന് കെ മുരളീധരൻ

വിഴിഞ്ഞം സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ മന്ത്രി അബ്‌ദുറഹിമാന്‍റെ വിവാദ പരാമര്‍ശത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍

അബ്‌ദുറഹിമാനെതിരെ നടപടി വേണം  muraleedharan criticize CM  minister Abdurahiman  കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  vizhijam conflict  വിഴിഞ്ഞം സംഘര്‍ഷം
'രാജ്യദ്രോഹി' പരാമര്‍ശം: മന്ത്രിമാരുടെ നാക്ക് മുഖ്യമന്ത്രി നിയന്ത്രിക്കണമെന്ന് കെ മുരളീധരൻ

By

Published : Dec 1, 2022, 11:49 AM IST

Updated : Dec 1, 2022, 1:08 PM IST

തിരുവനന്തപുരം: മന്ത്രിമാരുടെ നാക്ക് നിയന്ത്രിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. വികസനം തടയുന്നത് രാജ്യദ്രോഹമായി കാണണമെന്ന മന്ത്രി വി. അബ്‌ദു റഹിമാൻ്റെ പരാമർശത്തിലായിരുന്നു മുരളീധരൻ്റെ പ്രതികരണം. വിഴിഞ്ഞം തുറമുഖം നേരിട്ട് കാണാത്ത ആളാണ് വകുപ്പ് മന്ത്രി.

മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികൾ എന്ന് വിളിക്കാൻ ആരാണ് മന്ത്രിക്ക് അനുമതി നൽകിയതെന്ന് മരുളീധരൻ ചോദിച്ചു. മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്നും അബ്ദുറഹിമാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയെന്ന ഫാദർ തിയോഡോഷ്യസ് ഡിക്രൂസിൻ്റെ പ്രസ്‌താവന തെറ്റാണ്. എന്നാൽ രാജ്യദ്രോഹി എന്ന പദം ആദ്യം ഉപയോഗിച്ചത് മന്ത്രിയാണ്.

'രാജ്യദ്രോഹി' പരാമര്‍ശം: മന്ത്രിമാരുടെ നാക്ക് മുഖ്യമന്ത്രി നിയന്ത്രിക്കണമെന്ന് കെ മുരളീധരൻ

മന്ത്രിക്കെതിരെയാണ് ആദ്യം നടപടിയുണ്ടാകേണ്ടത്. മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും മുരളീധരൻ ആരോപിച്ചു. വിഴിഞ്ഞം വിഷയത്തിൽ സിപിഎം മലക്കം മറിയുകയാണ്. യുഡിഎഫ് കാലത്ത് മത്സ്യത്തൊഴിലാളികളെ പിന്തുണച്ചവർ ഇന്ന് അവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു.

ഇനി സീറ്റ് കിട്ടില്ല എന്നറിയുന്നത് കൊണ്ടാണ് മന്ത്രി വി.ശിവൻകുട്ടി രൂപതയെ വിമർശിക്കുന്നത്. ജാതിയുടെ മതത്തിന്‍റെയും പേരിൽ സംഘർഷം ഉണ്ടാകരുത്. പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. കടപ്പുറത്തെ പ്രശ്‌നങ്ങൾ കൈവിട്ടു പോകുമെന്നറിയാത്ത ആളാണോ മുഖ്യമന്ത്രിയെന്നും മുരളീധരൻ ചോദിച്ചു.

പൊലീസ് സ്റ്റേഷൻ ആക്രമിച്ചത് തടയാൻ കഴിയാത്തത് സർക്കാരിന്‍റെ പരാജയമാണ്. പൊലീസിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് വെള്ളയാണി പരമുവിനെ ഇത്തിക്കരപ്പക്കി അഭിനന്ദിക്കുന്നത് പോലെയാണ്. വിഴിഞ്ഞം അക്രമത്തിന് കാരണം സർക്കാരിന്‍റെ പിടിപ്പുകേടാണ്.

സംഘർഷത്തിന് ആരെങ്കിലും മനഃപൂർവം നുഴഞ്ഞ് കയറിയിട്ടുണ്ടെങ്കിൽ അവരെ വെളിച്ചത്ത് കൊണ്ടുവരേണ്ടത് സർക്കാർ ആണ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ പേരിൽ സംഘപരിവാറിനെ അഴിഞ്ഞാടാൻ അനുവദിക്കുന്നുവെന്നും മുരളീധരൻ ആരോപിച്ചു. ഇതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം നിരോധിത മേഖലയിൽ ഹിന്ദു ഐക്യവേദി പ്രകടനം നടത്തിയത്. അദാനിയുടെ ലക്ഷ്യം ഒരോ സ്ഥലത്തും കോൺഗ്രസിനെ തകർക്കുക എന്നതാണ്.

മത്സ്യത്തൊഴിലാളികളുടെ ചട്ടിയിൽ കൈയിട്ടു വേണോ അദാനിയുടെ നഷ്‌ടം നികത്താനെന്നും മുരളീധരൻ ചോദിച്ചു. പിണറായി മോദി അദാനി പാലമാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചർച്ചാവിഷയം. തിരുവനന്തപുരം നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ, നഗരസഭയിൽ ജോലി നൽകുന്നത് ആനാവൂർ നാഗപ്പനാണെന്നായിരുന്നു മുരളീധരൻ്റെ പ്രതികരണം.

Last Updated : Dec 1, 2022, 1:08 PM IST

ABOUT THE AUTHOR

...view details