കേരളം

kerala

ETV Bharat / state

കള്ളവോട്ടിനെതിരെ കർശന നടപടി സ്വീകരിക്കും : ടിക്കാറാം മീണ

ഭിന്നശേഷിക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യവും ക്യൂവിൽ ഉള്ള വോട്ടർമാർക്ക് മഴയും വെയിലും ഏൽക്കാതിരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ടിക്കറാം മീണ.

ടിക്കാറാം മീണ

By

Published : Apr 22, 2019, 2:53 PM IST

Updated : Apr 22, 2019, 4:17 PM IST

തിരുവനന്തപുരം : ഒന്നിലധികം പോളിങ് സ്റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്തുന്നത് കള്ളവോട്ടാണെന്നും ഇതിനു ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. നിർഭയവും നീതിപൂർവ്വകവുമായി വോട്ട് ചെയ്യുന്നതിന് വോട്ടർമാർക്ക് എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞതവണ 80 ആയിരുന്ന പോളിങ് ശതമാനം ഇത്തവണ 90 ആയി ഉയർത്താൻ വോട്ടർമാർ ശ്രമിക്കണമെന്നും ടിക്കാറാം മീണ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

കള്ളവോട്ടിനെതിരെ കർശന നടപടി സ്വീകരിക്കും : ടിക്കാറാം മീണ
ഭിന്നശേഷിക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യവും ക്യൂവിൽ ഉള്ള വോട്ടർമാർക്ക് മഴയും വെയിലും ഏൽക്കാതിരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്‍റെ പാരമ്പര്യമനുസരിച്ച് വോട്ടിങ് ശതമാനം ഉയർത്തണമെന്നും വോട്ടർമാരോട് അദ്ദേഹം അഭ്യർത്ഥിച്ചു. നാളെ രാവിലെ ഏഴ് മണിയോടെയാണ് തെരഞ്ഞെടുപ്പ് ആരംഭിക്കുക.
Last Updated : Apr 22, 2019, 4:17 PM IST

ABOUT THE AUTHOR

...view details