തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്റയുടെ ദുബായ് യാത്രയ്ക്ക് വിലക്ക്. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്റ, പാലക്കാട് ബറ്റാലിയൻ കമാൻഡ് ദേബേഷ് കുമാർ ബെഹ്റ എന്നിവരാണ് ഈ മാസം 18 മുതൽ 21വരെ ദുബായ് സന്ദർശിക്കുന്നതിന് തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവും പുറത്തിറക്കിയിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ വിദേശയാത്ര വേണ്ട; ഡിജിപിക്ക് യാത്ര വിലക്ക് - Behra
ദുബായ് സിറ്റിയിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് പൊലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങൾ പഠിക്കുന്നതിന് ഈ മാസം 19 മുതൽ ഇന്നുവരെ നടത്താനിരുന്ന സന്ദർശനമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും, കൊലപാതക പരമ്പരയും ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ തടഞ്ഞത്.
എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനിടെ ഉന്നത പൊലീസ്ഉദ്യോഗസ്ഥൻ വിദേശയാത്ര നടത്തുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായ് യാത്രയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ മൂന്ന് ദിവസത്തിനിടെ രണ്ട് കൊലപാതകമുൾപ്പെടെ സംസ്ഥാന പൊലീസ്പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ പൊലീസ്മേധാവിയുടെ വിദേശയാത്ര തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം ആയുധമാക്കും എന്ന വിലയിരുത്തലിൽ കൂടിയാണ് മുഖ്യമന്ത്രി ബഹ്റയ്ക്ക് യാത്രാനുമതി നിഷേധിച്ചത്.