തിരുവനന്തപുരം:സ്വപ്‌നയും സരിത്തുമായും സുഹൃദ്ബന്ധം മാത്രമാണുള്ളതെന്ന നിലപാടില്‍ ഉറച്ച് എം. ശിവശങ്കര്‍. എന്‍ഐഎയുടെ ചോദ്യം ചെയ്യലിലും കസ്റ്റംസിന് നല്‍കിയ മൊഴി ശിവശങ്കര്‍ ആവര്‍ത്തിച്ചു. സ്വപ്‌നയും സരിത്തുമായും സുഹൃദ്ബന്ധം മാത്രമാണുള്ളത്. സ്വര്‍ണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ല. സന്ദീപ് നായര്‍ അടക്കം സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റ് പ്രതികളെ തനിക്ക് അറിയില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കി. അഞ്ച് മണിക്കൂറോളമാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്തത്. അതേസമയം എം.ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്‌ച കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകി.
സ്വര്‍ണ്ണക്കടത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് ശിവശങ്കര്‍; വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് - ശിവശങ്കര്‍
വ്യാഴാഴ്‌ച അഞ്ച് മണിക്കൂറോളമാണ് എന്‍ഐഎ സംഘം എം.ശിവശങ്കറിനെ ചോദ്യം ചെയ്തത്. തിങ്കളാഴ്‌ച കൊച്ചിയിലെ എൻഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി
കസ്റ്റംസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തത്. അന്ന് ശിവശങ്കർ നൽകിയ മൊഴികൾക്ക് അപ്പുറമുള്ള കാര്യങ്ങളും എൻ.ഐ.എ ആരാഞ്ഞതായാണ് സൂചന. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ എന്‍ഐഎ തീരുമാനമെടുക്കും. അതേ സമയം മെയ് ഒന്ന് മുതല്‍ സ്വര്‍ണ്ണക്കടത്ത് പിടികൂടിയ ജൂലൈ നാല് വരെയുള്ള സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകുമെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. ഈ കാലയളവില്‍ പ്രതികളില്‍ ആരെങ്കിലും സെക്രട്ടേറിയറ്റില്‍ എത്തിയിരുന്നോയെന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.